KERALANEWS

മക്കളെ ഉപേക്ഷിച്ച്‌ ഒളിച്ചോടിയ കമിതാക്കൾ; നാല് മാസങ്ങൾക്ക് ശേഷം പോലീസ് പിടിയിൽ

തിരുവനന്തപുരം: നാല് മാസങ്ങൾക്ക് മുമ്പ് സ്വന്തം മക്കളെ ഉപേക്ഷിച്ച്‌ ഒളിച്ചോടിയ കമിതാക്കളെ പോലീസ് കണ്ടെത്തി. ചെറിയ കൊല്ല പാലക്കോണം യാദവത്തില്‍ പ്രസാദ്, ചെറിയ കൊല്ല ഇരട്ടത്തല സന്ധ്യാ ഭവനില്‍ ധന്യ എന്നിവരാണ് കുടുംബത്തെയും കുട്ടികളെയും ഉപേക്ഷിച്ചു നാട് വിട്ടത്. മലപ്പുറത്തു നിന്നുമാണ് ഇരുവരെയും പോലീസ് പിടികൂടിയത്.

ഇരുവരും വിവാഹിതരാണ്. മക്കളെ ഉപേക്ഷിച്ചു കടന്നു കളഞ്ഞ ഇവർക്കെതിരെ കുടുംബം നേരത്തെ പോലീസിൽ പരാതി നൽകിയിരുന്നു. മൊബൈല്‍ ടവര്‍ കേന്ദ്രീകരിച്ച്‌ നടത്തിയ അന്വേഷണത്തിലാണ് ഇവരെ പിടികൂടിയത്.

വെള്ളറട എസ്.എച്ച്‌.ഒ എം.ആര്‍ മൃദുല്‍ കുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് ഇവരെ കണ്ടെത്തിയത്. വൈദ്യപരിശോധനക്ക് ശേഷം പ്രതികളെ കോടതിയില്‍ ഹാജരാക്കി.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close