NEWSTop NewsWORLD

കൊവാക്‌സിൻ സ്വീകരിച്ചവർക്ക് പ്രവേശനാനുമതി നൽകി അമേരിക്ക; തീരുമാനം ലോകാരോഗ്യസംഘടനയുടെ അംഗീകാരത്തിന് പിന്നാലെ

വാഷിംഗ്‌ടൺ; കൊവാക്‌സിൻ സ്വീകരിച്ചവർക്ക് പ്രവേശനാനുമതി നൽകി അമേരിക്ക. ഇന്ത്യൻ നിർമ്മിത കോവിഡ് വാക്‌സിനായ കോവാക്സിന് ലോകാരോഗ്യസംഘടനയുടെ അംഗീകാരം ലഭിച്ചതിനു പുറകെയാണ് തീരുമാനം. കൊവാക്‌സിന്റെ രണ്ട് ഡോസുകളും സ്വീകരിച്ചവർക്ക് നവംബർ 8 മുതൽ രാജ്യത്ത് പ്രവേശിക്കാം.

യുഎസിൽ പുതിയ യാത്രാ വ്യവസ്ഥ ആരംഭിക്കുന്നതിന് ഒരാഴ്ച മുമ്പാണ് ഈ നീക്കം. ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷൻ (എഫ്ഡിഎ) അല്ലെങ്കിൽ ഡബ്ല്യുഎച്ച്ഒ അടിയന്തര ഉപയോഗത്തിനായി അംഗീകരിച്ച വാക്‌സിൻ സ്വീകരിച്ച വിദേശ യാത്രക്കാർക്ക് പ്രവേശനം അനുവദിക്കുന്നതാണ് യുഎസിന്റെ പുതിയ യാത്രാ വ്യവസ്ഥ. ഫൈസർ, ജോൺസൺ ആന്റ് ജോൺസൺ, മോഡേണ, ആസ്ട്രാസെനക, കൊവിഷീൽഡ്, സിനോഫാം, സിനോവാക് എന്നീ വാക്‌സിനുകൾക്കും യുഎസ് അനുമതി നൽകും.

കഴിഞ്ഞ ദിവസമാണ് ഇന്ത്യ തദ്ദേശീയമായി നിർമ്മിച്ച കൊവാക്‌സിന് ലോകാരോഗ്യ സംഘടന അംഗീകാരം നൽകിയത്. മാസങ്ങൾ നീണ്ട കാത്തിരിപ്പിനൊടുവിൽ അടിയന്തിര ഉപയോഗത്തിനുള്ള അനുമതിയാണ് ലഭിച്ചത്. ലോകാരോഗ്യ സംഘടന അംഗീകാരം നൽകുന്ന ഏഴാമത്തെ വാക്‌സിനാണ് കൊവാക്‌സൻ. ഇതിനിടെ ഓസ്ട്രേലിയ, ഇറാൻ, മെക്സിക്കോ, ഒമാൻ, ഗ്രീസ്, മൗറീഷ്യസ് ഉൾപ്പെടെ നിരവധി രാജ്യങ്ങൾ കൊവാക്സിൻ അംഗീകരിച്ചിരുന്നു.

കൊറോണയ്‌ക്കെതിരെ 77.8 ശതമാനം ഫലപ്രാപ്തിയാണ് കൊവാക്സിൻ തെളിയിച്ചിട്ടുള്ളത്. കൊറോണയുടെ ഡെൽറ്റ വകഭേദത്തിൽ നിന്നും 65.2 ശതമാനം സംരക്ഷണവും കൊവാക്സിന് നൽകാൻ കഴിയുമെന്ന് പഠനങ്ങളിൽ പറയുന്നു. ഓക്‌സ്ഫഡ് യൂണിവേഴ്‌സിറ്റിയിലെ വിദഗ്ധരും മരുന്ന് കമ്പനിയായ ആസ്ട്രസെനകയും സംയുക്തമായി വികസിപ്പിച്ച വാക്‌സിന്‍ പുണെയിലെ സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയാണ് നിര്‍മിക്കുന്നത്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close