Breaking NewsNEWSTop NewsWORLD

ലോകത്ത് കൊവിഡ് മരണസംഖ്യ 46 ലക്ഷം കവിഞ്ഞു; കഴിഞ്ഞ ദിവസം മാത്രം ഒമ്പതിനായിരത്തിൽ അധികം മരണങ്ങൾ

ന്യൂയോർക്ക്: ലോകത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ അഞ്ചര ലക്ഷത്തിലധികം പേർക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇതോടെ, കൊവിഡ് ബാധിതരുടെ എണ്ണം ഇരുപത്തിരണ്ട് കോടി മുപ്പത്തിമൂന്ന് ലക്ഷം പിന്നിട്ടു. വേൾഡോമീറ്ററിന്റെ കണക്കുപ്രകാരം കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം നാൽപത്തിയാറ് ലക്ഷമായി ഉയർന്നു. ഇന്നലെ ഒൻപതിനായിരത്തിലധികം പേരാണ് മരണമടഞ്ഞത്. നിലവിൽ ഒരു കോടി എൺപത്തിയെട്ട് ലക്ഷം പേരാണ് ചികിത്സയിലുള്ളത്.

അമേരിക്കയിലാണ് ഏറ്റവും കൂടുതൽ പേർ കൊവിഡ് ബാധിച്ച് മരിച്ചത്. 6.71 ലക്ഷം പേരാണ് യുഎസിൽ മരണമടഞ്ഞത്. മരണസംഖ്യയിൽ തൊട്ടുപിന്നിൽ ബ്രസീലാണ്. രാജ്യത്ത് 5.84 ലക്ഷം മരണങ്ങളാണ് റിപ്പോർട്ട് ചെയ്തത്. ഇന്ത്യയിൽ കഴിഞ്ഞ ദിവസം 369 പേരാണ് കൊവിഡ് ബാധിച്ച് മരണമടഞ്ഞത്. ഇതോടെ ആകെ മരണം 4.41 ലക്ഷമായി ഉയർന്നു. രാജ്യത്ത് മൂന്ന് കോടി മുപ്പത് ലക്ഷം രോഗബാധിതരാണ് ഉള്ളത്. നിലവിൽ 3.91 ലക്ഷം പേരാണ് ചികിത്സയിലുള്ളത്. മൂന്ന് കോടി ഇരുപത്തിരണ്ട് ലക്ഷം പേർ രോഗമുക്തി നേടി.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close