
ന്യൂഡൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിൽ 3,47,254 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. കഴിഞ്ഞ ദിവസത്തേക്കാൾ (3.17 ലക്ഷം) 9 ശതമാനം വർധനയാണു രേഖപ്പെടുത്തിയത്. ഇതോടെ ആകെ കേസുകൾ 20,18,825 ആയി. വിവിധ സംസ്ഥാനങ്ങളിലായി 9,692 ഒമിക്രോൺ കേസുകളും സ്ഥിരീകരിച്ചു. 2,51,777 പേർ രോഗമുക്തരായി. 703 പേർ മരിച്ചു. ആകെ കേസുകളുടെ 5.23 ശതമാനമാണു നിലവിലെ രോഗബാധിതർ.
രാജ്യത്തെ രോഗമുക്തിനിരക്ക് 93.50 ശതമാനമായി കുറഞ്ഞു. പ്രതിദിന രോഗസ്ഥിരീകരണ നിരക്ക് (ടിപിആർ) 16.41 ശതമാനത്തിൽനിന്ന് 17.94 ശതമാനമായി വർധിച്ചു. പ്രതിവാര രോഗസ്ഥിരീകരണ നിരക്ക് 16.56 ശതമാനം. കൊറോണ വൈറസിന്റെ പുതിയ വകഭേദമായ ഒമിക്രോൺ 29 സംസ്ഥാനങ്ങളിൽ റിപ്പോർട്ട് ചെയ്തു. കോവിഡ് വാക്സിനേഷൻ 160 കോടി ഡോസ് പിന്നിട്ടു. 94 ശതമാനം പേർ ആദ്യ ഡോസും 72 ശതമാനം പേർ രണ്ടാം ഡോസും സ്വീകരിച്ചതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.
കൂടുതൽ വാർത്തകൾക്കും തത്സമയ വീഡിയോകൾക്കും ഞങ്ങളുടെ വാട്സാപ് ഗ്രൂപ്പിൽ അംഗമാകുക..
https://chat.whatsapp.com/EL3rtE8pC5eBn31SSpe3zj
ഫേസ്ബുക്കിൽ പിന്തുടരുന്നതിന് പേജ് ലൈക്ക് ചെയ്യുക..