KERALANEWS

രേഖകളില്ലാത്തതിനാൽ ഒഴിവാക്കിയ കോവിഡ് മരണങ്ങൾ സർക്കാർ പട്ടികയിൽ; ഉൾപ്പെടുത്തിയത് 464 മരണങ്ങൾ

മതിയായ രേഖകളില്ലാത്തതിനാൽ ഒഴിവാക്കിയ കോവിഡ് മരണങ്ങൾ സർക്കാർ പട്ടികയിൽ ഉൾപ്പെടുത്തി. 464 മരങ്ങൾ കൂടിയാണ് ഉൾപ്പെടുത്തിയത്. കഴിഞ്ഞ ജൂൺ 14 വരെയുള്ള 292 മരണങ്ങളും സുപ്രിംകോടതി വിധിപ്രകാരം കേന്ദ്ര സർക്കാരിന്റെ പുതിയ മാർഗ നിർദേശമനുസരിച്ച്‌ അപ്പീൽ നൽകിയ 172 മരണങ്ങളുമാണ് കോവിഡ് ബാധിച്ച്‌ മരിച്ചവരുടെ പട്ടികയിൽ സർക്കാർ ഉൾപ്പെടുത്തിയത്.

സംസ്ഥാനത്ത് ആകെ കൊവിഡ് ബാധിച്ച്‌ മരിച്ചവരുടെ ആകെ എണ്ണം 27,765 ആയി. അതേസമയം കേരളത്തിൽ ഇന്ന് 9361 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. എറണാകുളം 1552, തിരുവനന്തപുരം 1214, കൊല്ലം 1013, തൃശൂർ 910, കോട്ടയം 731, കോഴിക്കോട് 712, ഇടുക്കി 537, മലപ്പുറം 517, പത്തനംതിട്ട 500, കണ്ണൂർ 467, ആലപ്പുഴ 390, പാലക്കാട് 337, വയനാട് 310, കാസർകോട് 171 എന്നിങ്ങനെയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 80,393 സാമ്പിളുകളാണ് പരിശോധിച്ചത്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close