NEWSWORLD

‘വാക്സിൻ എടുക്കൂ, അല്ലെങ്കിൽ മരിക്കൂ‘; കോവിഡ് വ്യാപനത്തിന്റെ മുന്നറിയിപ്പ് നൽകി ജർമ്മനി

ബെർലിൻ: ജർമ്മനിയിൽ കോവിഡ് ഡൽറ്റ വ്യാപനം രൂക്ഷമാകുന്നു. ഈ കോവിഡ് പശ്ചാത്തലത്തിൽ വളരെ കുറച്ചു മാസങ്ങൾക്ക് അകം ജർമ്മനിയിലെ മുഴുവൻ ജനങ്ങളും ഒന്നുകിൽ വാക്സിൻ എടുക്കുകയോ അല്ലെങ്കിൽ രോഗം വന്ന് ഭേദമാകുകയോ അതുമല്ലെങ്കിൽ മരിക്കുകയോ ചെയ്യുമെന്ന് ജർമ്മൻ ആരോഗ്യ മന്ത്രി ജെൻസ് ഫാൻ മുന്നറിയിപ്പ് നൽകി. ഡൽറ്റ വ്യാപനം അങ്ങേയറ്റം ഗുരുതരമാണെന്നും അദ്ദേഹം പ്രതികരിച്ചു.

അതിനാൽ എല്ലാവരും എത്രയും വേഗം വാക്സിൻ സ്വീകരിക്കണമെന്ന് അറിയിക്കുകയാണെന്നും അദ്ദേഹം പറയുന്നു. അതേസമയം ജർമ്മനിയിൽ കൊവിഡ് വ്യാപനം ഏറ്റവും രൂക്ഷമായ അവസ്ഥയിൽ എത്തി നിൽക്കുകയാണ്. ആശുപത്രികളിലെ ഐസിയുകൾ നിറഞ്ഞ് കവിയുകയാണെന്നും റിപ്പോർട്ടുണ്ട്.

ജർമ്മനിയിൽ രോഗവ്യാപനത്തിന്റെ പ്രധാന കാരണം വാക്സിൻ വിമുഖതയാണെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. രാജ്യത്തെ ആകെ ജനസംഖ്യയുടെ അറുപത്തിയെട്ട് ശതമാനം മാത്രമാണ് ഇതുവരെ വാക്സിൻ സ്വീകരിച്ചിരിക്കുന്നത്. ഇന്ന് രാജ്യത്ത് 30,643 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്.

കൂടുതൽ വാർത്തകൾക്കും തത്സമയ വീഡിയോകൾക്കും ഞങ്ങളുടെ വാട്സാപ് ​ഗ്രൂപ്പിൽ അം​ഗമാകുക..

https://chat.whatsapp.com/HMMeQ750WbAGk1h8JNOQa9

വീഡിയോകൾക്ക് സന്ദർശിക്കുക മീഡിയമംഗളം യൂട്യൂബ്‌

https://www.youtube.com/channel/UCrbd0IZKIPud_hB8-5nsMLA

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close