KERALANEWS

കോവിഡ് മരണം; ധനസഹായം അനുവദിച്ചുള്ള സംസ്ഥാന സർക്കാർ ഉത്തരവിറങ്ങി; തുക ദുരന്ത നിവാരണ ഫണ്ടിൽ നിന്നും

തിരുവനന്തപുരം: കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബത്തിന് ധനസഹായം അനുവദിച്ചുള്ള സംസ്ഥാന സർക്കാർ ഉത്തരവ് പുറത്തിറക്കി. സംസ്ഥാന ദുരന്ത നിവാരണ ഫണ്ടിൽ നിന്നും 50,000 രൂപ നൽകാനാണ് തീരുമാനമായത്. രാജ്യത്ത് ആദ്യ കോവിഡ് കേസ് റിപ്പോർട്ട് ചെയ്ത മുതൽ കോവിഡ് ദുരന്തമായി പ്രഖ്യാപിച്ച് ഉത്തരവ് പിൻവലിക്കുന്നത് വരെയുള്ള മരണങ്ങൾക്ക് ഇത് ബാധകമാണ്.

കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബത്തിന് അൻപതിനായിരം രൂപ നഷ്ടപരിഹാരം നൽകുമെന്നും ഇതിനുള്ള മാനദണ്ഡത്തിൽ മാറ്റം വരുത്തിയതായും കഴിഞ്ഞ ദിവസം കേന്ദ്ര സർക്കാർ സുപ്രീം കോടതിയെ അറിയിച്ചിരുന്നു. കോവിഡ് ബാധിച്ച് മുപ്പതു ദിവ്സടത്തിൽ ആത്മഹത്യാ ചെയ്തവരുടെ കുടുംബത്തിനും സഹായം നല്കാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചു. ഇതേ തുടർന്നാണ് കേരളവും ധനസഹായം നൽകി തുടങ്ങിയത്. കോവിഡ് ബാധിച്ച് 30 ദിവസത്തിനുള്ളിലുള്ള എല്ലാ മരണവും കൊവിഡ് മരണമായി കണക്കാക്കാം എന്നാണ് കേന്ദ്രത്തിന്റെ തീരുമാനം. പുതിയ മാർഗ്ഗനിർദ്ദേശം വരുന്നതിനു മുമ്പുള്ള മരണസർട്ടിഫിക്കറ്റ് പുതുക്കി നൽകും. മരണ സർട്ടിഫിക്കറ്റ് കിട്ടാത്തവർക്ക് കമ്മിറ്റിയെ സമീപിക്കാം.

അതേസമയം കേരളത്തിൽ കോവിഡ് മരണം സംബന്ധിച്ച് അന്തിമ തീരുമാനത്തിനായി സംസ്ഥാനതലത്തിലേക്ക് കൈമാറിയ മരണ പട്ടികയിൽ ഇതുവരെ അന്തിമ തീരുമാനമായില്ല. മരണപട്ടികയിൽ വിവാദമുയർന്നതോടെ നൽകിയ പട്ടികയാണിത്. കോവിഡ് മരണ പട്ടിക സമഗ്രമായി പുതുക്കാൻ ജില്ലാതലത്തിൽ സമിതികളുടെ രൂപീകരണം ഉടൻ പൂർത്തിയാകുമെന്നാണ് അധികൃതർ അറിയിക്കുന്നത്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close