HEALTHNEWSWORLD

കോവിഡ് ഉത്ഭവം; യുഎസ് ചാര ഏജൻസികൾക്കിടയിൽ അനിശ്ചിതത്വം തുടരുന്നു

വാഷിംഗ്ടൺ: കോവിഡ് -19 ന്റെ ഉത്ഭവം നിർണ്ണയിക്കാനാകാതെ യുഎസ് രഹസ്യാന്വേഷണ വിഭാഗം. ഈ വൈറസ് ഒരു ലാബിൽ നിന്ന് ചോർന്നതാണോ അതോ പ്രകൃതിയിൽ വികസിച്ചതാണോ എന്ന രണ്ട് നിഗമനങ്ങൾ ശാസ്ത്രജ്ഞർക്കിടയിൽ ഉള്ളതായാണ് പുതിയ റിപ്പോർട്ട് സൂചിപ്പിക്കുന്നത്. രാജ്യത്തെ പതിനെട്ട് ചാര ഏജൻസികളുടെ മേൽനോട്ടം വഹിക്കുന്ന ഓഫീസ് നൽകിയ റിപ്പോർട്ടിൽ കോവിഡ് 19 ഒരു ജൈവ ആയുധമായി വികസിപ്പിച്ചിട്ടുണ്ടെന്നുള്ളതിന് തെളിവുകൾ ലഭിച്ചിട്ടില്ല എന്നാണ് റിപ്പോർട്ടിൽ സൂചിപ്പിക്കുന്നത്.

വൈറസിന്റെ ഉത്ഭവത്തെ സംബന്ധിച്ചുള്ള തെളിവുകൾ ശേഖരിക്കാനുള്ള സമയം അതിക്രമിച്ചുകൊണ്ടിരിക്കുകയാണെന്ന് വിദഗ്ദ്ധർ മുന്നറിയിപ്പ് നൽകുന്നുണ്ട്. ചൈനയുടെ വിദേശകാര്യ മന്ത്രി റിപ്പോർട്ട് ശാസ്ത്ര വിരുദ്ധമാണെന്ന് തള്ളിക്കളഞ്ഞിരുന്നു. നാഷണൽ ഇന്റലിജൻസ് ഡയറക്ടറുടെ ഓഫീസിൽ നിന്നുള്ള റിപ്പോർട്ട് പറയുന്നത്, കോവിഡിന്റെ ഉത്ഭവത്തെക്കുറിച്ച് രഹസ്യാന്വേഷണ സമൂഹം രണ്ടായി വിഭജിക്കപ്പെട്ടിട്ടുണ്ടെന്നാണ്. രണ്ട് സിദ്ധാന്തങ്ങളും വിശ്വസനീയമാണെന്ന് എല്ലാ ഏജൻസികളും വിലയിരുത്തുന്നു. രോഗബാധയുള്ള ഒരു ജീവിയുമായുള്ള സ്വാഭാവിക സമ്പർക്കവും ലബോറട്ടറിയിൽ നിർമിച്ചുവെന്ന അഭിപ്രായവും വിശ്വസനീയം തന്നെ.

വുഹാൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിലെ ഒരു ലബോറട്ടറിയിൽ നിന്നാണ് വൈറസ് ഉത്ഭവിച്ചതെന്ന് ഒരു രഹസ്യാന്വേഷണ ഏജൻസി റിപ്പോർട്ട് ചെയ്തിരുന്നു. ഒരു പതിറ്റാണ്ടിലേറെയായി വവ്വാലുകളിൽ കൊറോണ വൈറസിനെക്കുറിച്ച് പഠിച്ചിട്ടുണ്ടന്നും അവർ പറഞ്ഞിരുന്നു.
ഈ റിപ്പോർട്ട് ചൂണ്ടിക്കാട്ടി അന്വേഷണവുമായി സഹകരിക്കാത്ത ചൈനയെ വിമർശിച്ചു കൊണ്ട് അമേരിക്കൻ പ്രസിഡന്റ് ജോ ബിഡൻ രംഗത്തു വന്നിരുന്നു. ലോകം ഇതിന്റെ യഥാർത്ഥ ഉത്തരങ്ങൾ അർഹിക്കുന്നു, നമുക്ക് അത് കിട്ടുന്നത് വരെ ഞാൻ വിശ്രമിക്കില്ല ബൈഡൻ പറഞ്ഞു.
ലോകമെമ്പാടുമായി ഏകദേശം 4.5 ദശലക്ഷം ജീവൻ അപഹരിച്ച പാൻഡെമിക് 2019 ഡിസംബറിൽ ചൈനീസ് നഗരമായ വുഹാനിൽ ആരംഭിച്ചു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close