KERALANEWSTop News

കോവിഡ് പ്രോട്ടോക്കോൾ ലംഘനം; മമ്മൂട്ടിക്കും രമേശ് പിഷാരടിക്കുമെതിരെ കേസെടുത്ത് പൊലീസ്

കോഴിക്കോട് : കോവിഡ് പ്രോട്ടോക്കോൾ ലംഘിച്ചതിനെ തുടർന്ന് സിനിമ താരങ്ങളായ മമ്മൂട്ടിക്കും രമേശ് പിഷാരടിക്കുമെതിരെ കേസെടുത്ത് പൊലീസ്. എലത്തൂർ പൊലീസാണ് താരങ്ങൾക്കെതിരെ കേസെടുത്തിട്ടുള്ളത്. കോഴിക്കോട് മെയ്ത്ര ആശുപത്രിയിൽ സന്ധി മാറ്റിവയ്ക്കലിനുള്ള റോബോട്ടിക് ശസ്ത്രക്രിയ വിഭാഗത്തിൻറെ ഉദ്ഘാടന ചടങ്ങിനെത്തിയ ഇരുവരും ആൾക്കൂട്ടമുണ്ടാക്കിയതിനാണ് കേസ്. കഴിഞ്ഞ ചൊവ്വാഴ്ചയാണ് ഉദ്ഘാടന പരിപാടി നടന്നത്.

പരിപാടിക്കുശേഷം ഇരുവരും ആശുപത്രിയുടെ ഇന്റൻസീവ് കെയർ ബ്ലോക്കിൽ സന്ദർശനം നടത്തിയിരുന്നു. ഇത് ആൾക്കൂട്ടം ഉണ്ടാക്കിയെന്നാണ് കേസ്. അതേസമയം, ഉദ്ഘാടന ചടങ്ങ് പ്രോട്ടോക്കോൾ പാലിച്ചാണ് നടന്നത്. ഇതിന് ശേഷം ആൾക്കൂട്ടമുണ്ടാകുകയും ജനങ്ങൾ താരങ്ങൾക്ക് ചുറ്റും കൂടുകയും ചെയ്തുവെന്നാണ് റിപ്പോർട്ട്. സംഭവത്തിൽ സിനിമാ നിർമാതാവ് ആൻറോ ജോസഫിനും ആശുപത്രി മാനേജ്മെൻറിനെതിരെയും കേസെടുത്തിട്ടുണ്ട്. ആശുപത്രിയിൽ നടന്മാർ എത്തിയപ്പോൾ മുന്നൂറോളം പേർ കൂട്ടം കൂടിയെന്നാണ് എലത്തൂർ പൊലീസ് പറയുന്നത്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close