NEWSWORLD

കോവിഡ് വ്യാപനവും മരണ നിരക്കും വര്‍ധിക്കുന്നു; ഒരാഴ്ച ശമ്പളത്തോടെയുള്ള അവധിനൽകി റഷ്യ

മോസ്​കോ: കോവിഡിനെ തടയാന്‍ പുത്തൻ വിദ്യയുമായി റഷ്യ. കോവിഡിനെ പിടിച്ചുകെട്ടാൻ ഒരാഴ്ച ശമ്പളത്തോടെയുള്ള അവധി നല്‍കിയിരിക്കുകയാണ് റഷ്യന്‍ പ്രസിഡന്‍റ്​ വ്ലാഡമിര്‍ പുടിന്‍. കോവിഡ് വ്യാപനവും മരണ നിരക്കും വര്‍ധിക്കുന്നതിനിടെ​ ജീവനക്കാര്‍ ഓഫീസുകളില്‍ വരുന്നത്​ ഒഴിവാക്കാനാണ്​ പുടിന്‍റെ നടപടി.

ഒക്​ടോബര്‍ 30 മുതല്‍ നവംബര്‍ ഏഴ്​ വരെയാണ്​ ജീവനക്കാര്‍ക്ക്​ ശമ്ബളത്തോടെ അവധി നല്‍കുക. എല്ലാവരും വാക്​സിനെടുക്കാന്‍ ശ്രദ്ധിക്കണമെന്നും പുടിന്‍ അഭ്യര്‍ഥിച്ചു. ബുധനാഴ്​ച റഷ്യയില്‍ 1,028 കോവിഡ്​ മരണമാണ്​ റിപ്പോര്‍ട്ട്​ ചെയ്​തത്​. രാജ്യത്ത്​ 34,074 കോവിഡ്​ കേസുകളും റിപ്പോര്‍ട്ട്​ ചെയ്​തു.റഷ്യയില്‍ ഇതുവരെ 226,333 മരണമാണ്​ റിപ്പോര്‍ട്ട്​ ചെയ്​തത്​. യുറോപ്പില്‍ ഏറ്റവും കൂടുതല്‍ കോവിഡ്​ മരണം റിപ്പോര്‍ട്ട്​ ചെയ്​ത രാജ്യം റഷ്യയാണ്​. റഷ്യയില്‍ 35 ശതമാനം പേര്‍ മാത്രമാണ്​ ഇതുവരെ വാക്​സിനെടുത്തത്​. റഷ്യന്‍ നഗരമായ മോസ്​കോയില്‍ 60 ശതമാനം പേരും ഇതുവരെ വാക്​സിനെടുത്തിട്ടില്ല.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close