KERALANEWSTrending

കെഎസ്ആർടിസിയിൽ കോവിഡ് പടരുന്നു; കേരളത്തിലെ മിക്ക ഡിപ്പോകളിലും പോസിറ്റീവ് കേസുകൾ കൂടുന്നു

തിരുവനന്തപുരം: കെഎസ്ആർടിസിയിൽ കോവിഡ് പടരുന്നു. സെൻട്രൽ ഡിപ്പോയിൽ 12 കണ്ടക്ടർമാർക്കും 10 ഡ്രൈവർമാർക്കും ഒരു സ്റ്റേഷൻ മാസ്റ്റർക്കും രണ്ട് ഇൻസ്പെക്ടർമാർക്കും കോവിഡ് പോസിറ്റീവ് ആയി. ഡിപ്പോയിൽ പണിയും ചുമയുമുള്ള എല്ലാ ജീവനക്കാരും ടെസ്റ്റ് ചെയ്തിട്ടുണ്ട്. എന്നാൽ മെക്കാനിക്കൽ ജീവനക്കാരുടെ കണക്ക് ലഭിച്ചിട്ടില്ല. നിലവിൽ കെഎസ്ആർടിസി ജീവനക്കാർ വലിയ ബുദ്ധിമുട്ടാണ് നേരിടുന്നത്.

ആറ്റിങ്ങൽ യൂണിറ്റിലെ 10ഡ്രൈവറന്മാർക്കും 7 കണ്ടക്ടർക്കും കോവിഡ് പോസിറ്റീവ് ആയിട്ടുണ്ട്. പമ്പ, ചെങ്ങന്നൂർ, പത്തനംതിട്ട എന്നിവിടങ്ങളിൽ പ്രവർത്തിച്ചു വരുന്നതിനാലും യൂണിറ്റിൽ നിന്ന് സർവ്വീസ് നടത്തുന്നതിനു വളരെയേറെ ബുദ്ധിമുട്ട് നേരിടുന്നതായും ജീവനക്കാർ പറയുന്നു. ര്യങ്കാവ് യൂണിറ്റിലെ രണ്ട് കണ്ടക്ടർക്കും, ഒരു ഡ്രൈവർക്കും കോവിഡ് പോസിറ്റീവ് ആയിട്ടുണ്ട്. പാറശാലയിൽ 6 കണ്ടക്ടർമാർക്കും പോസിറ്റീവാണ്. 12 പേർക്ക് പനി അനുബന്ധരോഗങ്ങൾ ഉള്ളതായും റിപ്പോർട്ടുണ്ട്. വെള്ളറട ഡിപ്പോയിൽ 6 കണ്ടക്ടർമാർക്ക് കോവിഡ് പോസിറ്റീവും അഞ്ച് പേർ നിരീക്ഷണത്തിലുമാണ്. വെഞ്ഞാറമൂട് യൂണിറ്റിൽ 8 കണ്ടക്ടർ വിഭാഗം ജീവനക്കാർക്കും 4 ഡ്രൈവർ വിഭാഗം ജീവനക്കാർക്കും GCI – SM എന്നിവർക്കും കോവിഡ് സ്ഥിരീകരിച്ചു.

അതേസമയം, കേരളത്തിൽ 22,946 പേർക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 5863, എറണാകുളം 4100, കോഴിക്കോട് 2043, തൃശൂർ 1861, കോട്ടയം 1476, കൊല്ലം 1264, പാലക്കാട് 1191, കണ്ണൂർ 1100, മലപ്പുറം 935, പത്തനംതിട്ട 872, ആലപ്പുഴ 835, ഇടുക്കി 605, കാസർഗോഡ് 574, വയനാട് 227 എന്നിങ്ങനേയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.കഴിഞ്ഞ 24 മണിക്കൂറിനിടെ 69,373 സാമ്പിളുകളാണ് പരിശോധിച്ചത്.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 2,41,087 പേരാണ് ഇപ്പോൾ നിരീക്ഷണത്തിലുള്ളത്. ഇവരിൽ 2,36,030 പേർ വീട്/ഇൻസ്റ്റിറ്റിയൂഷണൽ ക്വാറന്റൈനിലും 5057 പേർ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 711 പേരെയാണ് പുതുതായി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

നിലവിൽ 1,21,458 കോവിഡ് കേസുകളിൽ, 3.7 ശതമാനം വ്യക്തികൾ മാത്രമാണ് ആശുപത്രി/ഫീൽഡ് ആശുപത്രികളിൽ പ്രവേശിപ്പിക്കപ്പെട്ടിട്ടുള്ളത്.

കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 18 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതുകൂടാതെ സുപ്രീംകോടതി വിധിപ്രകാരം കേന്ദ്രസർക്കാരിന്റെ പുതിയ മാർഗനിർദേശമനുസരിച്ച് അപ്പീൽ നൽകിയ 54 മരണങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇതോടെ സംസ്ഥാനത്തെ ആകെ മരണം 50,904 ആയി.

ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 181 പേർ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 22,179 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 442 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. 144 ആരോഗ്യ പ്രവർത്തകർക്കാണ് രോഗം ബാധിച്ചത്.

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 5280 പേർ രോഗമുക്തി നേടി. തിരുവനന്തപുരം 579, കൊല്ലം 29, പത്തനംതിട്ട 487, ആലപ്പുഴ 336, കോട്ടയം 308, ഇടുക്കി 227, എറണാകുളം 1607, തൃശൂർ 402, പാലക്കാട് 215, മലപ്പുറം 133, കോഴിക്കോട് 513, വയനാട് 66, കണ്ണൂർ 280, കാസർഗോഡ് 98 എന്നിങ്ങനേയാണ് രോഗമുക്തിയായത്. ഇതോടെ 1,21,458 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 52,28,710 പേർ ഇതുവരെ കോവിഡിൽ നിന്നും മുക്തി നേടി.

കൂടുതൽ വാർത്തകൾക്കും തത്സമയ വീഡിയോകൾക്കും ഞങ്ങളുടെ വാട്സാപ് ​ഗ്രൂപ്പിൽ അം​ഗമാകുക..

https://chat.whatsapp.com/EL3rtE8pC5eBn31SSpe3zj

ഫേസ്ബുക്കിൽ പിന്തുടരുന്നതിന് പേജ് ലൈക്ക് ചെയ്യുക..

https://www.facebook.com/MediaMangalamnews

Tags
Show More

Related Articles

Leave a Reply

Your email address will not be published.

Back to top button
Close