INDIANEWS

രാജ്യത്ത് കോവിഡ് ഭീതിയൊഴിയുന്നു; കഴിഞ്ഞ 24 മണിക്കൂറിനിടെ രോഗം സ്ഥിരീകരിച്ചത് 4,184 പേർക്ക്; രോഗമുക്തി ഏഴായിരത്തിന് മുകളിൽ

ന്യൂഡൽഹി: രാജ്യത്ത് കൊറോണ ഭീതിയൊഴിയുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 4,184 കേസുകളാണ് രാജ്യത്ത് സ്ഥിരീകരിച്ചത്. 104 മരണങ്ങൾ കൂടി കൊറോണ മൂലമാണെന്ന് കണ്ടെത്തി. ഇതോടെ രോഗം ബാധിച്ച് മരിച്ചവരുടെ ആകെ എണ്ണം 5,15,459 ആയി.

നിലവിൽ അരലക്ഷത്തിൽ താഴെ സജീവ രോഗികൾ മാത്രമാണ് രാജ്യത്തുള്ളത്. 18 ലക്ഷത്തിന് മുകളിലെത്തിയ സജീവ രോഗികളാണ് 50,000ത്തിൽ താഴെയെത്തിയത്. 44,488 പേർ നിലവിൽ ചികിത്സയിൽ കഴിയുന്നുണ്ടെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. അതേസമയം കഴിഞ്ഞ 24 മണിക്കൂറിനിടെ 6,554 പേർ രോഗമുക്തി നേടി.

ഏഴായിരത്തിന് മുകളിൽ രോഗമുക്തരും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. രോഗമുക്തി നിരക്ക് 98.7 ശതമാനമായി. 4.24 കോടിയാളുകൾ ഇതുവരെ കൊറോണയിൽ നിന്നും മുക്തി നേടിയിട്ടുണ്ട്. വാക്‌സിനേഷൻ യജ്ഞവും രാജ്യത്ത് ശക്തമായി പുരോഗമിക്കുകയാണ്. 179.53 കോടി വാക്‌സിൻ ഡോസുകൾ ഇതുവരെ വിതരണം ചെയ്തു.

Tags
Show More

Related Articles

Leave a Reply

Your email address will not be published.

Back to top button
Close