KERALANEWS

60 വയസ്സിന് മുകളിലുള്ളവർക്ക് ഒരു ഡോസ് വാക്സിൻ എങ്കിലും; ലക്ഷ്യം പൂർത്തീകരിച്ച് പത്തനംതിട്ട ജില്ല

പത്തനംതിട്ട : ഓഗസ്റ്റ് 15 ന് മുൻപ് ജില്ലയിലെ അർഹരായ എല്ലാ ആളുകൾക്കും ഒരു ഡോസ് വാക്സിൻ എങ്കിലും വിതരണം ചെയ്യുക എന്ന ദൗത്യം പൂർത്തീകരിച്ചതായി പത്തനംതിട്ട ജില്ലാ മെഡിക്കൽ ഓഫീസർ ഡോക്ടർ എ. എൽ ഷീജ അറിയിച്ചു.

ഓഗസ്റ്റ് 1 ഉച്ചയ്ക്ക് ഒരു മണി വരെയുള്ള രേഖകൾ പ്രകാരം 2,98,801 പേർ ഇതിനോടകം തന്നെ വാക്സിൻ സ്വീകരിച്ചിട്ടുണ്ട്. ഇതിൽ ജില്ലയുടെ ലിസ്റ്റിലെ 2,97,005 പേരും മറ്റു ജില്ലക്കാരായ 1796 പേരും ഉൾപ്പെടുന്നു. അലർജി മൂലം 421 പേർക്ക് വാക്സിൻ കുത്തിവെക്കാൻ സാധിച്ചില്ല. കോവിഡ് പോസിറ്റീവ് ആയതിനുശേഷം മൂന്നുമാസം പൂർത്തിയാകാത്തതിനാൽ ജില്ലയിലെ 4632 പേരും വാക്‌സിനെടുത്തിട്ടില്ല. മൂന്നുമാസം കാലാവധി പൂർത്തിയാക്കുന്ന പക്ഷം ഇവർക്കു വാക്സിൻ നൽകപ്പെടും. അതോടൊപ്പം തന്നെ 2871 പേർ വാക്സിൻ സ്വീകരിക്കുന്നതിൽ വിസമ്മതവും രേഖപ്പെടുത്തി.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close