INDIANEWS

പോസിറ്റിവിറ്റി നിരക്ക് 10 ശതമാനത്തിൽ കൂടുതലുള്ള ഇടങ്ങളിൽ കർശനനിയന്ത്രണം ഏർപ്പെടുത്താൻ ആവശ്യപ്പെട്ട് കേന്ദ്രസർക്കാർ; കേരളം ഉൾപ്പടെയുള്ള സംസ്ഥാനങ്ങൾക്ക് താക്കീത്

ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് വ്യാപനംകൂടുതലായി റിപ്പോര്‍ട്ട് ചെയ്യുന്ന 10 സംസ്ഥാനങ്ങളിൽ സാഹചര്യങ്ങൾ വിലയിരുത്തി കേന്ദ്രസർക്കാറിന്റെ അവലോകനയോഗം. കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളിലെ സ്ഥിതിയാണ് കേന്ദ്രം വിലയിരുത്തിയത്. 10 ശതമാനത്തില്‍ അധികം പോസിറ്റിവിറ്റി നിരക്ക് വരുന്ന മേഖലകളിൽ കർശന നിയന്ത്രങ്ങൾ നടപ്പിൽ വരുത്തണമെന്നും ഇളവുകൾ നൽകരുതെന്നും യന്ത്രണങ്ങള്‍ അനുവദിച്ചാല്‍ കാര്യങ്ങള്‍ ഗുരുതരമാകുമെന്നുമാണ് കേന്ദ്രസർക്കാർ നൽകുന്ന താക്കീത്.

കേരളത്തിന് പുറമേ മഹാരാഷ്ട്ര, കര്‍ണാടക, തമിഴ്‌നാട്, അസം, ഒഡീഷ. ആന്ധ്ര, മണിപ്പുര്‍, മേഘാലയ, മിസോറാം എന്നിവിടങ്ങളിലെ സ്ഥിതിയാണ് കേന്ദ്രം വിലയിരുത്തിയത്. രാജ്യത്ത് 46 ജില്ലകളിലാണ് ടി.പി.ആര്‍ പത്ത് ശതമാനത്തിന് മുകളിലുള്ളത്. 53 ജില്ലകളില്‍ 5-10 ആണ് ടി.പി.ആര്‍. ടി.പി.ആര്‍ അനുസരിച്ചുള്ള നിയന്ത്രണങ്ങള്‍ക്ക് ഒപ്പം 45 വയസ്സിന് മുകളിലുള്ളവരിലെ വാക്‌സിനേഷന്‍ വേഗത്തിലാക്കാനും കേന്ദ്രം സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കി

10 ശതമാനത്തിലധികമാണ് ജില്ലകളിലെ ടി.പിആര്‍ എങ്കില്‍ അവിടങ്ങളില്‍ നിയന്ത്രണങ്ങള്‍ വേണമെന്നും അത് കര്‍ശനമായി നടപ്പിലാക്കണമെന്നും കേന്ദ്രം നിര്‍ദേശിച്ചു. ടെസ്റ്റ് പോസിറ്റിവിറ്റി ഉയര്‍ന്ന് നില്‍ക്കുന്ന ജില്ലകളില്‍ ജനങ്ങളുടെ യാത്രയില്‍ നിയന്ത്രണം വേണമെന്നും ആള്‍ക്കൂട്ടമുണ്ടാകുന്ന ഒരു കൂടിച്ചേരലും അനുവദിക്കരുതെന്നും കേന്ദ്രം നിര്‍ദേശിക്കുന്നു. കേന്ദ്ര ആരോഗ്യ സെക്രട്ടറി രാകേഷ് ഭൂഷന്റെ അധ്യക്ഷതയിലാണ് യോഗം ചേര്‍ന്നത്. ഐ.സി.എം.ആര്‍ ഡയറക്ടര്‍ ബല്‍റാം ഭാര്‍ഗവ, എന്‍എച്ച്എം മിഷന്‍ ഡയറക്ടര്‍ എന്നിവരും യോഗത്തില്‍ പങ്കെടുത്തു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close