INDIANEWS

ലോകാരോഗ്യ സംഘടന ഈ ആഴ്ച കോവാക്‌സിന് അംഗീകാരം നൽകിയേക്കും എന്ന് എ. എൻ. ഐ. റിപ്പോർട്ട് ; അംഗീകാരം ലഭിച്ചാൽ വാക്‌സിനേഷൻ വേഗത്തിലാകും

ന്യൂ ഡൽഹി : ഭാരത് ബയോടെക്കിന്റെ കോവിഡ് വാക്‌സിൻ കോവാക്‌സിന് ലോകാരോഗ്യ സംഘടന (W.H.O) അംഗീകാരം നൽകിയേക്കുമെന്ന് എ. എൻ. ഐ. റിപ്പോർട്ട് ചെയ്തു. ഇന്ത്യൻ നിർമിത വാക്‌സിന് ഈ ആഴ്ച തന്നെ അംഗീകാരം കിട്ടിയേക്കും. വാക്‌സിനേഷൻ ആരംഭിച്ചപ്പോൾ മുതൽ ലോകാരോഗ്യ സംഘടനയുടെ അംഗീകാരം കിട്ടാൻ ഇന്ത്യ ശ്രമിക്കുന്നുണ്ടായിരുന്നു.

അടിയന്തര ഉപയോഗാനുമതി പട്ടികയിൽ കോവാക്‌സിനെ ലോകാരോഗ്യ സംഘടന ഉടൻ ഉൾപ്പെടുത്തുമെന്ന് നേരത്തെ റിപ്പോർട്ട് ഉണ്ടായിരുന്നു. ഈ അനുമതി ലഭിച്ചാൽ കോവാക്‌സിൻ എടുത്തവർക്ക് യാത്രാ വിലക്കുകൾ ഉണ്ടാവില്ല. അതോടൊപ്പം രാജ്യത്തെ വാക്‌സിനേഷൻ വേഗത്തിലാവുകയും ചെയ്യും. രോഗപ്രതിരോധ ശേഷി, സുരക്ഷ, ഫലപ്രാപ്തി എന്നിവ കൃത്യമായി വിലയിരുത്തിയ ശേഷമാകും അനുമതി ലഭിക്കുക.

സെൻട്രൽ ഡ്രഗ്സ് സ്റ്റാൻഡേർഡ് കണ്ട്രോൾ ഓർഗനൈസേഷന്റെ വിദഗ്ധ സമിതിക്ക് സമർപ്പിച്ച മൂനാംഘട്ട ക്ലിനിക്കൽ ട്രയൽ ഡാറ്റ പ്രകാരം 77.8 ശതമാനം ഫലപ്രാപ്തി കോവാക്‌സിനുണ്ട്. കോവാക്‌സിൻ വളരെ മികച്ചതാണെന്ന് ലോകാരോഗ്യ സംഘടനയുടെ വാക്‌സിൻ അസിസ്റ്റന്റ് ഡയറക്ടർ ജനറൽ ഈ മാസമാദ്യം അഭിപ്രായപ്പെട്ടിരുന്നു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close