KERALANEWS

കോവിൻ പോർട്ടൽ പണിമുടക്കി; സംസ്ഥാനത്താകെ വാക്സിനേഷൻ പ്രതിസന്ധിയിൽ

തിരുവനന്തപുരം: കോവിന്‍ പോര്‍ട്ടലിലെ തകരാറിനെത്തുടര്‍ന്ന് സംസ്ഥാനത്ത് വാക്‌സിനേഷന്‍ നടപടിക്രമങ്ങളില്‍ പ്രതിസന്ധി. ആരോഗ്യവകുപ്പ് കേന്ദ്രത്തെ വിവരമറിയിച്ചിട്ടുണ്ട്. സാങ്കേതിക തകരാറാണ് പ്രശ്‌നത്തിന് കാരണമെന്നും ഉടന്‍ പരിഹരിക്കുമെന്നുമാണ് വിശദീകരണം.

വാക്‌സിനേഷന്‍ കേന്ദ്രങ്ങള്‍ക്ക് നല്‍കിയിട്ടുള്ള ലോഗിന്‍ ആണ് തകരാറിലായത്. ഇതേത്തുടര്‍ന്ന് ഉച്ച മുതലുള്ള വാക്‌സിനേഷന്‍ നിശ്ചലമായ അവസ്ഥയിലാണ്. രജിസ്‌ട്രേഷന്‍, വാക്‌സിനേഷന്‍ എന്നീ പ്രക്രിയകളുടെ രേഖപ്പെടുത്തലാണ് മുടങ്ങിയത്. ഇതേത്തുടര്‍ന്ന് പല കേന്ദ്രങ്ങളിലും വാക്‌സിനേഷന്‍ നിര്‍ത്തിവെച്ചിരിക്കുകയാണ്. തിരുവനന്തപുരത്ത് വിവരങ്ങള്‍ എഴുതിവെച്ച ശേഷം വാക്‌സിനേഷന്‍ പുരോഗമിക്കുകയാണ്.

സംസ്ഥാനത്തിന്റെ കൈവശമുണ്ടായിരുന്ന ഡോസുകള്‍ തീര്‍ന്നതിനെതുടര്‍ന്ന് ബുധനാഴ്ചയാണ് കേരളത്തിന് പുതിയ ഡോസുകള്‍ അനുവദിച്ചത്. സംസ്ഥാനത്തെ രോഗവ്യാപനം നിയന്ത്രണത്തിലാകാത്തത് പരിഗണിച്ച് കൂടുതല്‍ ഡോസ് വാക്‌സിന്‍ അനുവദിക്കുന്നതും പരിഗണനയിലുണ്ട്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close