Breaking NewsKERALANEWS

അമേരിക്ക ശ്രമിക്കുന്നത് ക്യൂബൻ പ്രശ്നത്തിൽ മുതലെടുപ്പ് നടത്താൻ; ക്യൂബന്‍ ജനതയോടും സര്‍ക്കാരിനോടും ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് സിപിഎം

തിരുവനന്തപുരം: ക്യൂബ ഇന്ന് നേരിടുന്ന എല്ലാ പ്രശ്നങ്ങൾക്കും കാരണം അമേരിക്കയുടെ സാമ്പത്തിക ഉപരോധമെന്ന് സിപിഎം. ക്യൂബയിലെ പട്ടിണിയും വാക്സിൻ ക്ഷാമവും രൂക്ഷമായതിന് പിന്നാലെ ജനങ്ങൾ തെരുവിലിറങ്ങിയതോടെയാണ് ക്യൂബന്‍ ജനതയോടും സര്‍ക്കാരിനോടും ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് സിപിഎം രം​ഗത്തെത്തിയത്. ക്യൂബയിലുണ്ടായ സാമ്പത്തിക പ്രശ്‌നങ്ങളില്‍നിന്ന് മുതലെടുപ്പ് നടത്താനാണ് അമേരിക്ക ശ്രമിക്കുന്നതെന്ന് സിപിഎം കുറ്റപ്പെടുത്തുന്നു. വിഷയത്തില്‍ ക്യൂബന്‍ സര്‍ക്കാരും കമ്യൂണിസ്റ്റ് പാര്‍ടിയും പ്രതിഷേധക്കാരുമായി ചര്‍ച്ച നടത്തുകയാണെന്നും സിപിഎം വ്യക്തമാക്കി.

ലൈം​ഗികത, ന​ഗ്നത, സന്തോഷം; വീണ്ടും സജീവമായി ക്യാപ് ഡി ആഗ്ഡെ

സിപിഎം പ്രസ്താവന:

അറുപത് വര്‍ഷത്തിലേറെയായി ക്യൂബയ്ക്കുമേല്‍ ഏര്‍പ്പെടുത്തിയ മനുഷ്യത്വഹീനവും കുറ്റകരവുമായ ഉപരോധം അമേരിക്ക പിന്‍വലിക്കണം. അമേരിക്കയുടെ സാമ്പത്തിക ഉപരോധം സൃഷ്ടിച്ച പ്രശ്‌നങ്ങളാണ് ക്യൂബ നേരിടുന്നത്. ഈ സാഹചര്യത്തില്‍ ഒരുവിഭാഗം തെരുവില്‍ പ്രതിഷേധിക്കുന്നു. ക്യൂബന്‍ സര്‍ക്കാരും കമ്യൂണിസ്റ്റ് പാര്‍ടിയും പ്രതിഷേധക്കാരുമായി ചര്‍ച്ച നടത്തുകയാണ്.

പ്രതിഷേധക്കാരെ പിന്തുണച്ച്, തങ്ങളുടെ ഉപരോധവും മഹാമാരിയും വഴി ക്യൂബയിലുണ്ടായ സാമ്പത്തിക പ്രശ്‌നങ്ങളില്‍നിന്ന് മുതലെടുപ്പ് നടത്താനാണ് അമേരിക്ക ശ്രമിക്കുന്നത്. സോഷ്യലിസ്റ്റ് ക്യൂബയെ അസ്ഥിരപ്പെടുത്തുകയാണ് അവരുടെ ലക്ഷ്യം. ക്യൂബന്‍ സര്‍ക്കാരിനെതിരെ ജനങ്ങളെ ഇളക്കിവിടാന്‍ സാമൂഹ്യ മാധ്യമങ്ങളെ അമേരിക്ക ഉപയോഗിക്കുന്നു. ക്യൂബയുടെ ആഭ്യന്തരകാര്യങ്ങളില്‍ അമേരിക്ക ഇടപെടുന്നത് അപലപനീയമാണ്. ഭീകരത പ്രോത്സാഹിപ്പിക്കുന്ന രാജ്യമെന്ന് ക്യൂബയെ അന്യായമായി വിശേഷിപ്പിച്ച് ഉപരോധനടപടി അമേരിക്ക ശക്തിപ്പെടുത്തുകയാണ്. ട്രംപ് സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ 243 അധിക ഉപരോധം തുടരുകയാണ്.

ഇതുകാരണം മരുന്നും വാക്‌സിനും ജീവന്‍രക്ഷാ ഉപകരണങ്ങളും നിര്‍മിക്കാനുള്ള അസംസ്‌കൃത വസ്തുക്കള്‍, ഭക്ഷണം എന്നിവ ഇറക്കുമതി ചെയ്യാന്‍ ക്യൂബയ്ക്ക് കഴിയുന്നില്ല. ഇതെല്ലാമായിട്ടും ക്യൂബ വാക്‌സിനുകള്‍ വികസിപ്പിച്ച് മഹാമാരിക്കെതിരായ പോരാട്ടത്തില്‍ ലോകത്തെ സഹായിക്കുന്നു. ക്യൂബന്‍ ജനതയോടും സര്‍ക്കാരിനോടും പാര്‍ടി ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചു. സ്വന്തം മാതൃരാജ്യവും പരമാധികാരവും സോഷ്യലിസവും സംരക്ഷിക്കാന്‍ പൊരുതുന്ന ക്യൂബന്‍ ജനതയ്ക്കും സര്‍ക്കാരിനുമൊപ്പം നിലകൊള്ളാന്‍ ജനങ്ങളോട് ആഹ്വാനം ചെയ്യുന്നു.

പ്രതിഷേധത്തിൽ ഒരു മരണം

ക്യൂബൻ ദ്വീപിനെ പിടിച്ചു കുലുക്കുന്ന ഭരണകൂടവിരുദ്ധ പ്രക്ഷോഭത്തിൽ ഒരു മരണം. ഹവാനയുടെ പ്രാന്തപ്രദേശത്ത് തിങ്കളാഴ്ച ഡ്യൂബിസ് ലോറൻസിയോ തെജെഡ (36) എന്നയാളാണ് പ്രക്ഷോഭകരും പോലീസും തമ്മിലുള്ള ഏറ്റുമുട്ടലിൽ മരിച്ചത്. പ്രതിഷേധിച്ച് തെരുവിലിറങ്ങിയ ആളുകളെ സുരക്ഷാ സേന ആക്രമിക്കുന്നതിനിടെയാണ് മരണം സംഭവിച്ചതെന്ന് ദൃക്‌സാക്ഷികൾ വ്യക്‌തമാകുന്നു.

ഗുണ്ടായിസത്തിനു മുകളിൽ പടുത്തുയർത്തിയ സ്ഥാപനമാണ് കിറ്റക്സ് ഗാർമെന്റ്സ് ലിമിറ്റഡ്

എന്നാൽ സംഭവത്തിൽ ഔദ്യോഗിക വിശദീകരണം നൽകാൻ ക്യൂബൻ സർക്കാർ തയാറായിട്ടില്ല. പ്രക്ഷോഭകരെ ‘പ്രതിവിപ്ലവകാരികൾ’ എന്നാണ് പ്രസിഡന്റ് മിഗുവൽ ഡിയാസ്-കാനൽ ആക്ഷേപിച്ചത്. ഇന്നും ജനരോഷത്തിന് കാരണമായിട്ടുണ്ട്. ഹവാനയിലെ ലാ ഗിനേറ പരിസരത്ത് തിങ്കളാഴ്ച മുതൽ അസ്വാരസ്യങ്ങൾ നിലവിലുണ്ടെന്ന് മാധ്യമങ്ങൾ അറിയിച്ചിരുന്നു. സുരക്ഷാ സേനയിലെ അംഗങ്ങൾ ഉൾപ്പെടെ നിരവധി പേർക്ക് പരിക്കേറ്റതായി അവർ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു .

കേരള കോൺ​ഗ്രസിലെ അധികാര തർക്കം ഇനി പാർട്ടി കമ്മിറ്റികളിലേക്കും

പ്രസിഡന്റ് മിഗേല്‍ ഡൂയസ് കനേലിന്റെ രാജി ആവശ്യപ്പെട്ടാണ് ‘ഏകാധിപത്യം തുലയട്ടെ’ എന്ന മുദ്രാവാക്യവുമായി ഹവാന മുതല്‍ സാന്റിയാഗോ വരെ തെരുവില്‍ പ്രക്ഷോഭകര്‍ അണിനിരക്കുന്നത്. പ്രക്ഷോഭകരെ നേരിടാനായി വന്‍ സൈനികവിന്യാസമാണു നടത്തിയിരിക്കുന്നത്. കണ്ണീർവാതകവും ലാത്തിച്ചാര്‍ജുമായി പൊലീസ് പ്രതിഷേധക്കാരെ തുരത്തി. നിരവധി പേരെ അറസ്റ്റ് ചെയ്തു.

പ്രശ്നം വഷളാക്കിയത് കോവിഡ് വ്യാപനവും

ഭക്ഷണം, വൈദ്യുതി എന്നിവയുടെ ദൗര്‍ലഭ്യവും പ്രതിദിന കേസുകള്‍ വര്‍ധിക്കുമ്പോഴും കോവിഡ് മരുന്നുകള്‍ ലഭ്യമല്ലാത്തതുമാണ് പ്രധാനമായും സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭത്തിനു കാരണം. ഡെല്‍റ്റ വകഭേദത്തിന്റെ വരവോടെ ക്യൂബയില്‍ കോവിഡ് കേസുകള്‍ കുതിച്ചുയരുകയാണ്. ഞായറാഴ്ച 6,923 പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. 47 പേര്‍ മരിച്ചു. ഇതിനൊപ്പമാണ് ജനങ്ങള്‍ കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്നത്. ദാരിദ്ര്യത്തിലാണെന്നും സഹായം വേണമെന്നും സൂചിപ്പിച്ച് മിക്ക വീടുകളുടെ മുന്നിലും വെളുത്ത കൊടി കെട്ടിയിരിക്കുകയാണ്.

പഴയ ചോള-കേരള മണ്ഡലം ഇനി പുതിയ സംസ്ഥാനമോ?

പ്രക്ഷോഭം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ഇന്റര്‍നെറ്റ് സംവിധാനം ഞായറാഴ്ച ഉച്ച മുതല്‍ റദ്ദാക്കിയിട്ടുണ്ട്. പ്രതിഷേധക്കാരെ കമ്യൂണിസ്റ്റ് പ്രവര്‍ത്തകര്‍ തെരുവില്‍ നേരിടണമെന്ന് പ്രസിഡന്റ് മിഗേല്‍ ഡൂയസ് കനേല്‍ ആഹ്വാനം ചെയ്തു. ക്യൂബന്‍-അമേരിക്കന്‍ മാഫിയയാണ് പ്രക്ഷോഭങ്ങള്‍ക്കു പിന്നിലെന്നും മിഗേല്‍ ആരോപിച്ചു.

‘ഇടതുപക്ഷ ഐക്യമെന്ന കടമ നിർവഹിക്ക നാം’

മുട്ട, ധാന്യമാവ്, കോഴിയിറച്ചി തുടങ്ങി റൊട്ടിയും സോപ്പും വരെയുള്ള സാധനങ്ങൾക്ക് ക്യൂബൻ ഗവൺമെന്റ് റേഷൻ ഏർപ്പെടുത്തിയിരിക്കുകയാണ്. റേഷൻ ടിക്കറ്റിനായി കത്തുന്ന ചൂടിൽ മണിക്കൂറുകളോളം ക്യൂ നിന്നു വിയർക്കുകയാണ് ക്യൂബയിലെ ജനങ്ങൾ. സാധനങ്ങളൊഴിഞ്ഞ കടകൾ സ്ഥിരം കാഴ്ചയാകുന്നു. ഇന്ധന, ഊർജ നിയന്ത്രണങ്ങളും വരാൻ പോകുന്നുവെന്ന് ഗവൺമെന്റ് പ്രഖ്യാപിച്ചിട്ടുണ്ട്. കാര്യങ്ങൾ ഇനിയും വഷളാകാനിരിക്കുന്നതേയതുള്ളു എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. വർഷങ്ങളായി തകർന്നു കിടക്കുന്ന ക്യൂബൻ സമ്പദ്ഘടന ഇപ്പോൾ മഹാദുരിതത്തിന്റെ പടുകുഴിയിലാണ്.

പട്ടിണിമൂലം ഓരോ മിനിറ്റിലും മരിക്കുന്നത് പതിനൊന്നു പേർ

സോവിയറ്റ് യൂണിയന്റെ പതനത്തെത്തുടർന്നുണ്ടായ പതിറ്റാണ്ടോളം നീണ്ട സാമ്പത്തിക മാന്ദ്യത്തിനുശേഷം ഇത്ര കടുത്ത പ്രതിസന്ധി ക്യൂബ നേരിടുന്നത് ഇതാദ്യം. അവശ്യവസ്തുക്കൾക്കായി നീണ്ട ക്യൂവുകൾ ഡിപ്പാർട്ട്മെന്റ് സ്റ്റോറുകൾക്ക് മുന്നിൽ പ്രത്യക്ഷപ്പെടുന്നു. ഫാർമസികളിൽ നിന്ന് മരുന്നുകൾ അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്നു. പ്രാഥമികമായി കാർഷികവൃത്തിയിൽ ഏർപ്പെട്ടിരുന്ന രാജ്യം എഴുപത് ശതമാനത്തോളം ഭക്ഷ്യവസ്തുക്കൾക്കും ഇറക്കുമതിയെ ആശ്രയിക്കേണ്ട നിലയിലെത്തിയിരുന്നു.

താരത്തിന്റെ കുഞ്ഞിന്റെ പിതാവാകാൻ ആരാധകരിൽ ഒരാൾക്ക് അവസരം

സൂപ്പർമാർക്കറ്റുകളിൽ നിന്ന് ഒരാൾക്ക് ഒരു മാസം വാങ്ങാനാവുന്ന സാധനങ്ങളുടെ അളവ് പരിമിതപ്പെടുത്തിക്കഴിഞ്ഞു. മറുവശത്ത് കരിഞ്ചന്ത വളരുവാൻ സാധ്യത വർധിക്കുന്നു. റേഷനിങ് പോലെ തീർത്തും താത്കാലികമായ പരിഹാരനടപടികൾക്കപ്പുറം എന്തുചെയ്യണമെന്നറിയാതെ കുഴങ്ങുകയാണ് ഭരണകൂടം. ഒന്നിനുമീതെ ഒന്നായി നേരിടേണ്ടി വന്ന ഉപരോധങ്ങളേക്കാൾ ക്യൂബയുടെ സാമ്പത്തികരംഗത്തെ തളർത്തിയത് സോവിയറ്റ് മോഡൽ പകർത്താൻ ശ്രമിച്ചപ്പോഴുണ്ടായ ആസൂത്രണപ്പിഴവുകളായിരുന്നു. ഇങ്ങനെയൊരു കുറ്റസമ്മതം റൗൾ കാസ്ട്രോ തന്നെ 2010 ൽ നടത്തുകയുണ്ടായി.

സൗന്ദര്യം കണ്ട് പരിഭ്രമിക്കുന്ന യുവാക്കൾക്ക് സംസാരിക്കാൻ പോലും കഴിയുന്നില്ല

സോവിയറ്റ് യൂണിയനു ശേഷം ഇത്രയും നാൾ ക്യൂബയെ താങ്ങി നിർത്തിരിയിരുന്ന വെനസ്വേല ഇന്ന് സാമ്പത്തികവും രാഷ്ട്രീയവുമായ അരക്ഷിതാവസ്ഥകളിൽ കുടുങ്ങിക്കിടക്കുന്നു. വെനസ്വേലയിൽ നിന്ന് കുറഞ്ഞ ചെലവിൽ ലഭിച്ചിരുന്ന എണ്ണയില്ലാതെ വല്ലാത്തൊരു ഊർജ ക്ഷാമത്തിലേക്ക് കൂടിയാണ് ക്യൂബ വഴുതുന്നത്. ഇതിനെല്ലാം ആക്കം കൂട്ടിക്കൊണ്ട് ട്രംപ് ഭരണകൂടം നടപ്പിലാക്കുന്ന ഉപരോധങ്ങളും, ക്യൂബൻ സമ്പദ്വ്യവസ്ഥയ്ക്ക് ഇത്തിരിയെങ്കിലും ജീവൻ പകരുന്ന ടൂറിസം മേഖലയെ തകർത്തുകൊണ്ടുള്ള യാത്രാവിലക്കുകളും. അമേരിക്ക ഇമിഗ്രേഷൻ നയങ്ങൾ കടുപ്പിക്കുകയും മെക്സിക്കോ അതിർത്തിയിൽ ട്രംപിന്റെ മതിലുയരുകയും ചെയ്യുന്നതിനാൽ കുടിയേറ്റം എന്ന, ഇതുവരെ ഉണ്ടായിരുന്ന ഒരു സാധ്യതയും ക്യൂബൻ ജനതയിൽ നിന്നും പറിച്ചു മാറ്റപ്പെടും.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close