INDIANEWS

ബംഗാളിൽ പതാക തല തിരിച്ച് ഉയർത്തി സിപിഎം മുതിർന്ന നേതാവ്; കേസെടുക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ്

സ്വാതന്ത്ര്യ ദിനാഘോഷത്തോടനുബന്ധിച്ച് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ പതാക തല തിരിച്ചു ഉയർത്തിയത് വിവാദങ്ങൾക്ക് വലിയ വഴിവെച്ചിരുന്നു. എന്നാൽ ഇതേ അമളി സംഭവിച്ച ഇരിക്കുകയാണ് ബംഗാളിലെ സിപിഎം മുതിർന്ന നേതാവ് പൊളിറ്റ്ബ്യൂറോ അംഗവുമായ ബിമൻ ബോസിന്.

കെ സുരേന്ദ്രന് സംഭവിച്ച അതേ അബദ്ധം തന്നെയാണ് ബിമൻ ബോസിനും സംഭവിച്ചത്. ഈ വീഡിയോയും സമൂഹമാധ്യമങ്ങളിൽ ആളുകൾ പങ്കിട്ടിരുന്നു. അബദ്ധം മനസ്സിലാക്കിയ അദ്ദേഹം പിന്നീട് തിരുത്തുകയും ഉണ്ടായി.

1947 ലെ ആദ്യ സ്വാതന്ത്ര്യ ദിനത്തിന് ശേഷം ഇതാദ്യമായാണ് സിപിഎം ഓഫീസുകളിൽ പതാക ഉയർത്തുന്നത്. എകെജി സെന്റെറിൽ പതാക ഉയർത്തിയത് സിപിഎം പതാകയോട് ചേർന്നായിരുന്നു . ഫ്ലാഗ് കോഡ് ലംഘിച്ചതിന് സുരേന്ദ്രനെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് സിപിഎം പോലീസിൽ പരാതി നൽകിയിരുന്നു. ബംഗാളിലും സമാന സംഭവം ആവർത്തിച്ചതിനാൽ കേസെടുക്കണമെന്ന് യൂത്ത് കോൺഗ്രസും ആവശ്യപ്പെട്ടിട്ടുണ്ട്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close