പാലക്കാട്: പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ പീഡിപ്പിച്ചെന്ന കേസിൽ സി.പി.എം ബ്രാഞ്ച് സെക്രട്ടറി പോലീസ് പിടിയിൽ. തേനാരി പ്ലായംപള്ളം സ്വദേശി എം. സുനിൽ (25) ആണ് അറസ്റ്റിലായത്. സി.പി.എം എലപ്പുള്ളി ഈസ്റ്റ് ലോക്കൽ കമ്മിറ്റിക്ക് കീഴിലുള്ള പ്ലായംപള്ളം ബ്രാഞ്ച് സെക്രട്ടറിയാണ് സുനിൽ.
സ്കൂൾ വിദ്യാർഥിയുടെ പരാതിയിലാണ് അറസ്റ്റ്. പ്രതിയെ കോടതി റിമാൻഡ് ചെയ്തു. അറസ്റ്റിനുപിന്നാലെ സുനിലിനെ പാർട്ടിയിൽനിന്നു പുറത്താക്കിയതായി സി.പി.എം എലപ്പുള്ളി ഈസ്റ്റ് ലോക്കൽ കമ്മിറ്റി അറിയിച്ചു.തുടരന്വേഷണത്തിനായി കേസ് ചിറ്റൂർ സ്റ്റേഷനിലേക്ക് കൈമാറിയതായി കസബ ഇൻസ്പെക്ടർ എൻ.എസ്. രാജീവ് പറഞ്ഞു.
കൂടുതൽ വാർത്തകൾക്കും തത്സമയ വീഡിയോകൾക്കും ഞങ്ങളുടെ വാട്സാപ് ഗ്രൂപ്പിൽ അംഗമാകുക..
https://chat.whatsapp.com/HMMeQ750WbAGk1h8JNOQa9
വീഡിയോകൾക്ക് സന്ദർശിക്കുക മീഡിയമംഗളം യൂട്യൂബ്
https://www.youtube.com/channel/UCrbd0IZKIPud_hB8-5nsMLA