KERALANEWSTop News

നാളെ നടത്താനിരുന്ന സിപിഎം ജില്ലാ സമ്മേളനത്തിന്‍റെ പൊതുസമ്മേളനങ്ങൾ മാറ്റി; സമാപന സമ്മേളനം ഓൺലൈനായി നടത്തും; തീരുമാനം കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ

തിരുവനന്തപുരം/ കോട്ടയം: നാളെ നടത്താനിരുന്ന സിപിഎം ജില്ലാ പൊതുസമ്മേളനങ്ങൾ മാറ്റി. കോട്ടയം – തിരുവനന്തപുരം സിപിഎം ജില്ലാ സമ്മേളനങ്ങളോടനുബന്ധിച്ച് നടത്താനിരുന്നു പൊതുസമ്മേളനങ്ങളാണ് മാറ്റിയത്. സമാപന സമ്മേളനം ഓൺലൈനായി നടത്തും. കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് തീരുമാനമെന്ന് നേതാക്കൾ അറിയിച്ചു. കോഴിക്കോട് ജില്ലാ പ്രതിനിധി സമ്മേളനത്തില്‍ 250 ലേറെ പേര്‍ പങ്കെടുക്കുമെന്ന റിപ്പോര്‍ട്ടിനെതിരെ വിമര്‍ശനം ഉയര്‍ന്നിരുന്നു. കോഴിക്കോട് ബീച്ച് സമുദ്ര ഓഡിറ്റോറിയത്തിലാണ് ജില്ലാ സമ്മേളനം നടക്കുന്നത്.

കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ ടിപിആർ 20ന് മുകളിലുള്ള ജില്ലകളിൽ സാമുുദായിക-സാംസ്ക്കാരിക പരിപാടികളിൽ പങ്കെടുക്കുന്നവരുടെ എണ്ണം 50 ആക്കി ചുരുക്കിയിട്ടുണ്ട്. സംസ്ഥാനത്ത് സ്കൂളുകൾ ഭാഗികമായി അടച്ചു. ഒന്ന് മുതൽ ഒൻപത് വരെയുള്ള ക്ലാസുകൾ 21 മുതൽ രണ്ടാഴ്ചത്തേക്കാണ് അടച്ച് ഓൺലൈൻ മാത്രമാക്കുന്നത്. പത്ത്, പതിനൊന്ന്, പന്ത്രണ്ട് ക്ലാസിലെ കുട്ടികൾക്ക് വാക്സിൻ സ്കൂളിലെത്തി നൽകും. വാരാന്ത്യനിയന്ത്രണവും രാത്രി കർഫ്യുവും ഏർപ്പെടുത്തില്ല.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close