KERALANEWS

സിപിഎം ജില്ലാ സമ്മേളനത്തിന് കണ്ണൂരിൽ തുടക്കമായി; പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു

കണ്ണൂർ: കണ്ണൂരിൽ സി.പി.എം ജില്ലാ സമ്മേളനത്തിന് ആരംഭം. പ്രതിനിധി സമ്മേളനം രാവിലെ പത്ത് മണിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. പാർട്ടി കോണ്‍ഗ്രസിന് ആതിഥ്യമരുളുന്ന കണ്ണൂരിലാണ് ആദ്യ ജില്ലാ സമ്മേളനം. രാവിലെ ഒന്‍പത് മുപ്പതിന് സമ്മേളന നഗരിയായ മാടായി കോ ഓപ്പറേറ്റീവ് റൂറല്‍ ബാങ്ക് ഓഡിറ്റോറിയത്തിന് മുന്നില്‍ മുതിർന്ന നേതാവും ജില്ലാ കമ്മറ്റി അംഗവുമായ ഒ.വി നാരായണന്‍ പാതാക ഉയർത്തി സമ്മേളനത്തിന് തുടക്കം കുറിച്ചു.

18 ഏരിയാകമ്മിറ്റികളില്‍ നിന്നുളള 250 പ്രതിനിധികളും 53 ജില്ലാ കമ്മറ്റി അംഗങ്ങളും ജില്ലയില്‍ നിന്നുളള സംസ്ഥാന കമ്മറ്റി അംഗങ്ങളും സമ്മേളനത്തില്‍ പങ്കെടുത്തു. മുഖ്യമന്ത്രിക്ക് പുറമെ പാർട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍, കേന്ദ്ര കമ്മിറ്റി അംഗങ്ങളായ എ വിജയരാഘവന്‍, ഇ.പി ജയരാജന്‍, എം.വി ഗോവിന്ദന്‍, പി.കെ ശ്രീമതി,കെ കെ ശൈലജ, സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ആനത്തലവട്ടം ആനന്ദന്‍ എന്നിവരും സമ്മേളനത്തില്‍ മുഴുവന്‍ സമയം പങ്കെടുക്കും.

അതേസമയം പാർട്ടിയുടെ ശക്തി കേന്ദ്രമായ കണ്ണൂരില്‍ നേതൃത്വത്തിനും സർക്കാരിനും നേരെ രൂക്ഷമായ വിമർശനങ്ങളൊന്നും ഉയരാന്‍ സാധ്യതയില്ല. എന്നാല്‍ പി ജയരാജനെതിരായ പാർട്ടി നടപടി, പാർട്ടിയെ പ്രതിരോധത്തിലാക്കിയ രാഷ്ട്രീയ കൊലപാതകങ്ങള്‍, തലശേരിയില്‍ സി.ഒ.ടി നസീറിനെതിരെ നടന്ന കൊലപാതക ശ്രമം പി ജയരാജനില്‍ ചാരാന്‍ എ എന്‍ ഷംസീര്‍ ശ്രമിച്ചെന്ന ആരോപണം എന്നിവ ചർച്ചക്ക് വഴി വെച്ചേക്കും.

കൂടുതൽ വാർത്തകൾക്കും തത്സമയ വീഡിയോകൾക്കും ഞങ്ങളുടെ വാട്സാപ് ​ഗ്രൂപ്പിൽ അം​ഗമാകുക..

https://chat.whatsapp.com/F9NgXAb9Ii0L9HiAsjtcHo

വീഡിയോകൾക്ക് സന്ദർശിക്കുക മീഡിയമംഗളം യൂട്യൂബ്‌

https://www.youtube.com/channel/UCrbd0IZKIPud_hB8-5nsMLA

ടെല​ഗ്രാമിൽ പിന്തുടരുന്നതിന് ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://t.me/mediamangalam

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close