
ചെന്നൈ: പുതുച്ചേരിയിൽ ബി.ജെ.പി നേതാവിന്റെ നേതൃത്വത്തിൽ അയിത്ത മതിൽ നിർമ്മിച്ചു. പൊൻവിഴ നഗറിലാണ് സ്ഥലം എം.എൽ.എകൂടിയായ ബി.ജെ.പി നേതാവ് മുൻകയ്യെടുത്ത് അയിത്തമതിൽ പണിതിരിക്കുന്നത്. എ.എൽ.എ അംഗമായ മേൽജാതിക്കാർ താമസിക്കുന്ന പ്രദേശത്തെ പൂങ്കൈ(പാർക്ക്)യിൽ ദളിതർ പ്രവേശിക്കാതിരിക്കാനാണ് മതിൽ.
സംഭവത്തിൽ പ്രതിഷേധിച്ച് സി.പി.എം പ്രവർത്തകർ പ്രക്ഷോഭം ആരംഭിച്ചിട്ടുണ്ട്.‘അടിച്ചമർത്തപ്പെട്ടവർ പൊതുവഴി ഉപയോഗിക്കരുതെന്ന ധാർഷ്ട്യത്തിന്റെ ഭാഗമായി പുതുച്ചേരിയിലെ സർക്കാർ അയിത്തമതിൽ കെട്ടുകയാണ്.
കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ നേതൃത്വത്തിൽ ഇതിനെ ചെറുക്കാനുള്ള പ്രക്ഷോഭം ആരംഭിച്ചുകഴിഞ്ഞു,’ സി.പി.എം പോണ്ടിച്ചേരിയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിൽ പറയുന്നു. അതേസമയം, നേരത്തെ തമിഴ്നാട്ടിലെ ഉത്താപുരത്തെ അയിത്ത മതിൽ ദളിത് ആക്റ്റിവിസ്റ്റുകളും സി.പി.എം നേതൃത്വത്തിലുള്ള തീണ്ടാമൈ ഒഴിപ്പുമുന്നണിയും ചേർന്ന് പൊളിച്ചുമാറ്റിയിരുന്നു.
കൂടുതൽ വാർത്തകൾക്കും തത്സമയ വീഡിയോകൾക്കും ഞങ്ങളുടെ വാട്സാപ് ഗ്രൂപ്പിൽ അംഗമാകുക..
https://chat.whatsapp.com/EL3rtE8pC5eBn31SSpe3zj
ഫേസ്ബുക്കിൽ പിന്തുടരുന്നതിന് പേജ് ലൈക്ക് ചെയ്യുക..