Breaking NewsKERALANEWSTop News

സിപിഐയെ തല്ലിയും കേരള കോൺ​ഗ്രസ് എമ്മിലെ തലേടിയും സിപിഎം കോട്ടയം ജില്ലാ സമ്മേളനം; പ​ല സ്ഥ​ല​ത്തും മു​ന്ന​ണി ബ​ന്ധ​ത്തി​നു യോ​ജി​ച്ച ത​ര​ത്തി​ലാ​യി​രു​ന്നി​ല്ല സിപിഐ പെ​രു​മാ​റി​യ​തെ​ന്നും വിമർശനം

കോ​ട്ട​യം: സിപിഎം കോട്ടയം ജില്ലാ സമ്മേളനത്തിൽ കേരള കോൺ​ഗ്രസ് എമ്മിന് പുകഴ്ത്തലും സിപിഐക്ക് രൂക്ഷ വിമർശനവും. കേരള കോൺ​ഗ്രസ് എം ഇടത് മുന്നണിയിലെത്തിയത് രാഷ്ട്രീയമായി ​ഗുണം ചെയ്തപ്പോൾ, ആ നീക്കത്തിന് തുരങ്കം വെക്കുന്ന നിലപടാണ് സിപിഐ സ്വീകരിച്ചതെന്ന് സമ്മേളന റിപ്പോർട്ടിൽ കുറ്റപ്പെടുത്തുന്നു. ഇടത് മുന്നണി സ്ഥാനാർത്ഥികളുടെ വിജയം ഉറപ്പാക്കുന്ന പ്രവർത്തനം നടത്താൻ സിപിഐക്ക് കഴിഞ്ഞില്ലെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.

ജി​ല്ലാ സെ​ക്ര​ട്ട​റി എ.​വി. ​റ​സ​ൽ അ​വ​ത​രി​പ്പി​ച്ച പ്ര​വ​ർ​ത്ത​ന റി​പ്പോ​ർ​ട്ട് മാ​ണി ഗ്രൂ​പ്പി​നെ പു​ക​ഴ്ത്തു​മ്പോ​ൾ സി​പി​ഐയെ ​പ്രതിസ്ഥാനത്ത് നിർത്തുകയാണ്. കേ​ര​ള കോ​ൺ​ഗ്ര​സ് എ​മ്മി​ൻറെ ഇ​ട​തു​മു​ന്ന​ണി​യി​ലേ​ക്കു​ള്ള വ​ര​വ് ജി​ല്ല​യി​ൽ സി​പി​എ​മ്മി​നും ഇ​ട​തു​മു​ന്ന​ണി​ക്കും വ​ലി​യ മു​ന്നേ​റ്റ​മു​ണ്ടാ​ക്കാ​ൻ സാ​ധി​ച്ചെ​ന്നാ​ണ് റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്ന​ത്. കേ​ര​ള കോ​ൺ​ഗ്ര​സ് എം ​മു​ന്ന​ണി​യി​ലേ​ക്ക് വ​ന്ന​പ്പോ​ൾ സി​പി​ഐ ത​ത്ത്വ​ത്തി​ൽ യോ​ജി​ച്ചെ​ങ്കി​ലും പ​ല സ്ഥ​ല​ത്തും മു​ന്ന​ണി ബ​ന്ധ​ത്തി​നു യോ​ജി​ച്ച ത​ര​ത്തി​ലാ​യി​രു​ന്നി​ല്ല പെ​രു​മാ​റി​യ​തെ​ന്നും സീ​റ്റു വി​ഭ​ജ​ന​ത്തി​ൽ പി​ടി​വാ​ശി​യെ​ടു​ത്തു മു​ന്ന​ണി ബ​ന്ധ​ത്തി​നു​വി​ള്ള​ലു​ണ്ടാ​ക്കു​ന്ന നി​ല​യി​ലാ​ണ് സി​പി​ഐ പ്ര​വ​ർ​ത്തി​ച്ച​തെ​ന്നും റി​പ്പോ​ർ​ട്ടി​ൽ കു​റ്റ​പ്പെ​ടു​ത്തു​ന്നു​ണ്ട്.

മു​ന്ന​ണി​യി​ലെ​ത്തി​യ കേ​ര​ള കോ​ൺ​ഗ്ര​സ് എ​മ്മി​ൻറെ നേ​താ​വ് ജോ​സ് കെ.​മാ​ണി​യു​ടെ പാ​ലാ​യി​ലെ വി​ജ​യം ഉ​റ​പ്പാ​ക്കു​ന്ന കാ​ര്യ​ത്തി​ൽ മ​ണ്ഡ​ലം ക​മ്മ​റ്റി​ക്കു വീ​ഴ്ച പ​റ്റി​യെ​ന്നും കു​റ്റ​പ്പെ​ടു​ത്തു​ന്നു​ണ്ട്. കേ​ര​ള കോ​ൺ​ഗ്ര​സ് മു​ന്ന​ണി​യു​ടെ ഭാ​ഗ​മാ​യ​തോ​ടെ ജി​ല്ല​യി​ലെ ഒമ്പതി​ൽ അ​ഞ്ച് മ​ണ്ഡ​ല​ങ്ങ​ളി​ലും എ​ൽ​ഡി​എ​ഫി​ന് വി​ജ​യി​ക്കാ​നാ​യെ​ന്നും വൈ​ക്കം നി​യോ​ജ​ക​മ​ണ്ഡ​ല​ത്തി​ൽ 50 ശ​ത​മാ​ന​ത്തി​ലേ​റെ വോ​ട്ടും കു​മ​ര​കം പ​ഞ്ചാ​യ​ത്തി​ൽ 55 ശ​ത​മാ​ന​ത്തി​ലേ​റെ വോ​ട്ടും നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ നേ​ടാ​നാ​യെ​ന്നും റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു.

പ്ര​ള​യം, കോ​വി​ഡ്, ഉ​രു​ൾ​പൊ​ട്ട​ൽ എ​ന്നി​വ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് പാ​ർ​ട്ടി ന​ട​ത്തി​യ ഇ​ട​പെ​ട​ലു​ക​ളും റി​പ്പോ​ർ​ട്ടി​ൽ വി​ശ​ദ​മാ​യി പ​റ​യു​ന്നു​ണ്ട്. വെ​ള്ളൂ​ർ കെ​പി​പി​എ​ൽ, റ​ബ​ർ​പാ​ർ​ക്ക്, റൈ​സ് പാ​ർ​ക്ക്, നെ​ല്ല് സം​ഭ​ര​ണ സൊ​സൈ​റ്റി​യു​മൊ​ക്കെ ഭ​ര​ണ​നേ​ട്ട​മാ​യി വി​വ​രി​ക്കു​ന്നു​ണ്ട്. അതേസമയം, പാ​ലാ, ക​ടു​ത്തു​രു​ത്തി തോ​ൽ​വികൾ പു​ന​ർ​ചി​ന്ത​നം ന​ട​ത്ത​ണ​മെ​ന്നു മാ​മ്മ​ൻ മാ​പ്പി​ള ഹാ​ളി​ൽ ന​ട​ക്കു​ന്ന സി​പി​എം ജി​ല്ലാ സ​മ്മേ​ള​ന​ത്തി​ൻറെ പ്ര​തി​നി​ധി​ക​ൾ സ​മ്മേ​ള​ന​ത്തി​ലെ ച​ർ​ച്ച​യി​ൽ ആ​വ​ശ്യ​മു​യ​ർത്തി. പാ​ലാ, ക​ടു​ത്തു​രു​ത്തി ഒ​ഴി​ച്ചു​ള്ള മ​റ്റ് ഏ​രി​യക​ളി​ൽ നി​ന്നു​ള്ള പ്ര​തി​നി​ധി​ക​ളാ​ണ് ഈ ​ആ​വ​ശ്യം ഉ​ന്ന​യി​ച്ച​ത്.

സം​സ്ഥാ​ന​ത്ത് നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ തോ​ൽ​വി​യു​ണ്ടാ​യ പ്ര​ധാ​ന മ​ണ്ഡ​ല​ങ്ങ​ളി​ലെ​ല്ലാം സി​പി​എം അ​ന്വേ​ഷ​ണ ക​മ്മീ​ഷ​നെ നി​യ​മി​ച്ചി​രു​ന്നു. ആ ​അ​ന്വേ​ഷ​ണ ക​മ്മീ​ഷ​ൻറെ റി​പ്പോ​ർ​ട്ടി​ൻറെ അ​ടി​സ്ഥാ​ന​ത്തി​ൽ തോ​ൽ​വി​യു​ടെ യ​ഥാ​ർ​ഥ കാ​ര​ണം ക​ണ്ടെ​ത്തു​ക​യും നേ​താ​ക്ക​ൾ​ക്കെ​തി​രെ ന​ട​പ​ടി​യെ​ടു​ക്കു​ക​യും ചെ​യ്തി​രു​ന്നു.എ​ന്നാ​ൽ പാ​ലാ​യി​ൽ അ​ന്വേ​ഷ​ണ ക​മ്മീ​ഷ​ൻ റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ച്ച​ത​ല്ലാ​തെ ഒ​രു ന​ട​പ​ടി​യു​മു​ണ്ടാ​യി​ല്ല. അ​ന്വേ​ഷ​ണ ക​മ്മീ​ഷ​ൻ സ​മ​ർ​പ്പി​ച്ച റി​പ്പോ​ർ​ട്ട് അ​പൂ​ർ​ണ​മാ​ണ്. പാ​ലാ​യി​ലും ക​ടു​ത്തു​രു​ത്തി​യി​ലും മ​ണ്ഡ​ലം ക​മ്മി​റ്റി​ക​ൾ​ക്ക് ജാ​ഗ്ര​ത കു​റ​വു​ണ്ടാ​യി എ​ന്നു മ​ത്ര​മേ റി​പ്പോ​ർ​ട്ടി​ൽ പ​രാ​മ​ർ​ശ​മു​ള്ളു.ഇ​ത് അ​പൂ​ർ​ണ റി​പ്പോ​ർ​ട്ടാ​യ​തി​നാ​ൽ വീ​ണ്ടും അ​ന്വേ​ഷ​ണം ന​ട​ത്തി യാ​ഥാ​ർ​ഥ കാ​ര​ണം ക​ണ്ടെ​ത്തി കു​റ്റ​ക്കാ​ർ​ക്കെ​തി​രെ ന​ട​പ​ടി​യെ​ടു​ക്ക​ണ​മെ​ന്നാ​ണ് പ്ര​തി​നി​ധി​ക​ൾ ആ​വ​ശ്യ​പ്പെ​ട്ട​ത്.

പ്ര​തി​നി​ധി സ​മ്മേ​ള​ന​ത്തി​ലെ ച​ർ​ച്ച​യി​ൽ പോ​ലീ​സി​നെ വി​മ​ർ​ശി​ച്ചും അ​ഭി​പ്രാ​യം. സം​സ്ഥാ​ന​ത്തി​ൻറെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ പോ​ലീ​സ് ന​ട​ത്തി​യ അ​ഴി​ഞ്ഞാ​ട്ട​വും അ​ക്ര​മ​ണ​ങ്ങ​ളും ര​ണ്ടാം പി​ണ​റാ​യി സ​ർ​ക്കാ​രി​ൻറെ ശോ​ഭ കെ​ടു​ത്തി​യെ​ന്ന് ത​ല​യോ​ല​പ്പ​റ​ന്പ്, ഏ​റ്റു​മാ​നൂ​ർ, ച​ങ്ങ​നാ​ശേ​രി എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ന്നു​ള്ള പ്ര​തി​നി​ധി​ക​ൾ ച​ർ​ച്ച​യി​ൽ ഉ​ന്ന​യി​ച്ചു. കോ​വി​ഡ് നി​യ​ന്ത്ര​ണ​ങ്ങ​ൾ കാ​റ്റി​ൽ പ​റ​ത്തി തി​രു​വ​ന​ന്ത​പു​ര​ത്ത് ന​ട​ത്തി​യ മെ​ഗാ തി​രു​വാ​തി​ര പാ​ർ​ട്ടി അം​ഗ​ങ്ങ​ളു​ടെ അ​ച്ച​ട​ക്ക​മി​ല്ലാ​യ്മ​യു​ടെ തെ​ളി​വാ​ണെ​ന്നും ഇ​തു സം​ഘ​ടി​പ്പി​ച്ച​വ​ർ​ക്കെ​തി​രെ ന​ട​പ​ടി​യെ​ടു​ക്ക​ണ​മെ​ന്നും ച​ർ​ച്ച​യി​ൽ പ​ങ്കെ​ടു​ത്ത പ്ര​തി​നി​ധി​ക​ൾ ആ​വ​ശ്യ​പ്പെ​ട്ടു.

ച​ർ​ച്ച​യ്ക്കും മ​റു​പ​ടി​ക്കും ശേ​ഷം ഇ​ന്നു സ​മ്മേ​ള​നം അ​വ​സാ​നി​ക്കും. നാ​ളെ രാ​വി​ലെ സം​സ്ഥാ​ന നേ​താ​ക്ക​ളു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​രു​ന്ന ജി​ല്ലാ ക​മ്മി​റ്റി പു​തി​യ നേ​തൃ​നി​ര​യു​ടെ പാ​ന​ൽ അ​വ​ത​രി​പ്പി​ക്കും. മ​ത്സ​ര​ങ്ങ​ൾ ഒ​ഴി​വാ​ക്കി പു​തി​യ നേ​തൃ​നി​ര​യെ തെ​ര​ഞ്ഞെ​ടു​ക്കാ​നാ​ണ് ശ്ര​മം. നി​ല​വി​ലെ ജി​ല്ലാ സെ​ക്ര​ട്ട​റി എ.​വി. റ​സ​ൽ സെ​ക്ര​ട്ട​റി​യാ​യി തു​ട​രും.

വി.​എ​ൻ. വാ​സ​വ​ൻ മ​ന്ത്രി​യാ​യ​തി​നെ​ത്തു​ട​ർ​ന്നാ​ണ് ഒ​മ്പ​തു മാ​സം മു​ന്പാ​ണ് റ​സ​ൽ സെ​ക്ര​ട്ട​റി​യാ​കു​ന്ന​ത്. ജി​ല്ല ക​മ്മി​റ്റി​യി​ൽ ര​ണ്ട് അം​ഗ​ങ്ങ​ളേ​ക്കു​ടി ഉ​ൾ​പ്പെ​ടു​ത്താ​നും 75 വ​യ​സു​ക​ഴി​ഞ്ഞ​വ​രെ ഒ​ഴി​വാ​ക്കാ​നു​മാ​ണ് സാ​ധ്യ​ത. വ​നി​താ പ്രാ​തി​നി​ധ്യം ഉ​റ​പ്പാ​ക്കാ​ൻ എ​ട്ടം​ഗ ജി​ല്ലാ സെ​ക്ര​ട്ടേ​റി​യേ​റ്റ് ഒ​ന്പ​താ​ക്കും. സി​നീ​യേ​ഴ്സ് പ​ല​രും ഒ​ഴി​വാ​കു​ന്ന​തോ​ടെ നി​ര​വ​ധി പു​തു​മു​ഖ​ങ്ങ​ൾ ഇ​നി ജി​ല്ലാ ക​മ്മി​റ്റി​യി​ലെ​ത്തു​മെ​ന്നാ​ണ് സൂ​ച​ന.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close