KERALANEWSTop News

കുറ്റ്യാടി ലോക്കൽ കമ്മിറ്റി പൂർണമായും പിരിച്ചുവിട്ടു, പകരം അഡ്‌ഹോക്ക് കമ്മിറ്റിയെ നിയോഗിക്കും;’പാർട്ടിയെ ജനങ്ങൾ തിരുത്തേണ്ട’ ; കുറ്റ്യാടിയിൽ കടുത്ത അച്ചടക്ക നടപടിയുമായി സി.പി.എം

കോഴിക്കോട്: കുറ്റ്യാടിയിൽ കടുത്ത അച്ചടക്ക നടപടിയുമായി സി.പി.എം. നിയമസഭാ തിരഞ്ഞെടുപ്പ് കാലത്ത് പാർട്ടി നേതാവ് കെ.പി കുഞ്ഞഹമ്മദ് കുട്ടി മാസ്റ്റർക്ക് സീറ്റ് നിഷേധിച്ചതിൽ പ്രതിഷേധിച്ചുള്ള പ്രക്ഷോഭത്തിലാണ് നടപടി. കുറ്റ്യാടി ലോക്കൽ കമ്മിറ്റി പൂർണമായും പിരിച്ചുവിട്ടു. ഇവിടെ അഡ്‌ഹോക്ക് കമ്മിറ്റിയെ നിയോഗിക്കും.ഏരിയാ കമ്മിറ്റി അംഗങ്ങളായ കെ.പി ചന്ദ്രി, മോഹൻദാസ് എന്നിവരെ തരംതാഴ്ത്തി. കൂടുതൽ പേർക്കെതിരെ നടപടിയുണ്ടാകുമെന്നാണ് സൂചന. കുറ്റ്യാടിയിൽ കൂടുതൽ നടപടികളുണ്ടാകുമെന്ന് ജില്ലാ കമ്മിറ്റിയിൽ തീരുമാനമായിരുന്നു. ഇന്ന് ചേർന്ന ഏരിയാ കമ്മിറ്റി യോഗത്തിലാണ് അന്തിമ തീരുമാനമുണ്ടായത്.

ഏരിയാ കമ്മിറ്റി അംഗങ്ങളായ കെ.പി ചന്ദ്രി, മോഹൻദാസ് എന്നിവരെ തരംതാഴ്‌ത്തി. കൂടുതൽ പേർക്കെതിരെ നടപടിയുണ്ടാകുമെന്നാണ് സൂചന. കുറ്റ്യാടിയിൽ കൂടുതൽ നടപടികളുണ്ടാകുമെന്ന് ജില്ലാ കമ്മിറ്റിയിൽ തീരുമാനമായിരുന്നു. ഇന്ന് ചേർന്ന ഏരിയാ കമ്മിറ്റി യോഗത്തിലാണ് അന്തിമ തീരുമാനമുണ്ടായത്.

വളയം, കുറ്റ്യാടി എന്നിങ്ങനെ മണ്ഡലത്തിൽ രണ്ട് ലോക്കൽ കമ്മിറ്റികളാണ് ഉണ്ടായിരുന്നത്. കൂടുതൽ നേതാക്കൾക്കെതിരെ നടപടിയുണ്ടാകുമെന്നാണ് സൂചന. സംഘടനാവിരുദ്ധ പ്രവർത്തനമുണ്ടായി എന്നാണ് പാർട്ടി വിലയിരുത്തൽ. പ്രക്ഷോഭവുമായി രംഗത്തിറങ്ങിയവരെ പിന്തിരിപ്പിക്കുന്നതിന് പകരം പിന്തുണയ്ക്കുന്ന തരത്തിൽ വിഭാഗീയതയാണ് അരങ്ങേറിയതെന്നും സിപിഎം വിലയിരുത്തുന്നു.

നേരത്തെ സ്ഥലം എംഎ‍ൽഎ കുഞ്ഞഹമ്മദ് കുട്ടി മാസ്റ്റർക്കെതിരെയും സിപിഎം അച്ചടക്ക നടപടിയെടുത്തിരുന്നു. നിയമസഭാ തിരഞ്ഞെടുപ്പിൽ കുറ്റ്യാടി മണ്ഡലം കേരള കോൺഗ്രസിനാണ് നൽകിയിരുന്നത്. ഇതിൽ വലിയ പ്രതിഷേധമുയർന്നുവന്നിരുന്നു. ആയിരക്കണക്കിനാളുകൾ കുഞ്ഞഹമദ് കുട്ടി മാസ്റ്റർക്കായി തെരുവിലിറങ്ങിയിരുന്നു. ഇത് പാർട്ടി സംസ്ഥാന നേതൃത്വത്തെ പോലും ഞെട്ടിച്ചിരുന്നു.

അന്ന് പ്രതിഷേധങ്ങൾക്ക് വഴങ്ങി സീറ്റ് സിപിഎം ഏറ്റെടുത്തെങ്കിലും പാർട്ടി സമ്മേളനത്തിന് മുന്നോടിയായി അച്ചടക്ക നടപടി കടുപ്പിക്കുന്നതിലൂടെ പാർട്ടിയെ ജനം തിരുത്തേണ്ട എന്ന സന്ദേശം തന്നെയാണ് സിപിഎം നൽകുന്നത്. പരസ്യമായി പ്രകടനം നടത്തൽ കുറ്റ്യാടി പഞ്ചായത്തിലെ വോട്ട് ചോർച്ച എന്നിവയിലാണ് നടപടി.

കുഞ്ഞമ്മദ് കുട്ടി മാസ്റ്ററുടെ സ്ഥാനാർത്ഥിത്വത്തിനായി പ്രകടനം നടത്തിയവർ തന്നെ സ്ഥാനാർത്ഥിയെ തോൽപ്പിക്കാൻ ശ്രമിച്ചെന്നാണ് ജില്ല കമ്മറ്റിയുടെ നിരീക്ഷണം. കുഞ്ഞമ്മദ് കുട്ടി മാസ്റ്ററുടെ പഞ്ചായത്തായ കുറ്റ്യാടിയിലെ ലീഡ് 42 വോട്ട് മാത്രമായിരുന്നു.സ്ത്രീകളും കുട്ടികളും അടക്കം നിരവധിപേരാണ് അന്ന് പ്രതിഷേധ ജാഥയിൽ പങ്കെടുത്തത്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close