KERALANEWS

കഴക്കൂട്ടത്ത് സിപിഎം നേതാവിന്‍റെ വീടിന് നേരെ ബോംബേറ്; രണ്ട് പേർ കസ്റ്റഡിയിൽ

തിരുവനന്തപുരം: കഴക്കൂട്ടത് സിപിഎം നേതാവിന്റെ വീട് അടിച്ചുതകർത്ത സംഭവത്തിൽ രണ്ട് പേർ പോലീസ് കസ്റ്റഡിയിൽ. ഇന്നലെ രാത്രി 11 മണിക്ക് നെഹ്റു ജംഗ്ഷൻ ബ്രാഞ്ച് അംഗം ഷിജുവിന്റെ വീടിന് നേരെയാണ് ബോംബ് ആക്രമണമുണ്ടായത്. ആക്രമികൾ നാടൻ ബോംബെറിയുകയായിരുന്നു. വീടിന്റെ ഗേറ്റും ജനാലകളും സംഘം അടിച്ചു തകർത്തു.

ബോംബേറ് നടക്കുമ്പോൾ ഷിജുവും ഭാര്യയും കുട്ടികളും വീട്ടിലുണ്ടായിരുന്നു. എന്നാൽ ആർക്കും പരിക്കേറ്റിട്ടില്ല. അക്രമത്തിന്റെ കാരണം വ്യക്തമല്ല. കഴക്കൂട്ടം പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

കൂടുതൽ വാർത്തകൾക്കും തത്സമയ വീഡിയോകൾക്കും ഞങ്ങളുടെ വാട്സാപ് ​ഗ്രൂപ്പിൽ അം​ഗമാകുക..

https://chat.whatsapp.com/HMMeQ750WbAGk1h8JNOQa9

വീഡിയോകൾക്ക് സന്ദർശിക്കുക
മീഡിയമംഗളം യൂട്യൂബ്‌

https://www.youtube.com/channel/UCrbd0IZKIPud_hB8-5nsMLA

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close