Breaking NewsINDIANEWSTop News

ഓട നിർമ്മാണം വൈകിയതോടെ ജനങ്ങൾ ദുരിതത്തിലായി; വേറിട്ട പ്രതിഷേധം നടത്തി സിപിഎം പ്രവർത്തകർ; രാജ്യമാകെ ചർച്ചയാകുന്ന തമിഴ്നാട്ടിലെ സിപിഎം സമരം ഇങ്ങനെ

ചെന്നൈ: ചെളി വെള്ളത്തിൽ കിടന്ന് നീന്തി സിപിഎം പ്രതിഷേധം. ഓടയുടെ പണി പൂർത്തിയാക്കാത്തതിൽ പ്രതിഷേധിച്ചാണ് സിപിഎം പ്രവർത്തകർ തമിഴ്നാട്ടിലെ നാമക്കൽ ജില്ലയിൽ വേറിട്ട പ്രതിഷേധം നടത്തിയത്. നാമക്കൽ ജില്ലയിലെ തിരുചെങ്കോഡിനടുത്തുള്ള എല്ലാച്ചിപാളയം പഞ്ചായത്ത് ഓഫീസിന് മുന്നിലാണ് സിപിഎം പ്രവർത്തകർ വ്യത്യസ്ത സമരമാർ​ഗവുമായി എത്തിയത്. ഇതോടെ സമവായ ശ്രമങ്ങളുമായി അധികൃതർ എത്തുകയായിരുന്നു.

ഇതിന്റെ വിഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായി. റോഡരികിൽ കെട്ടിക്കിടന്ന ചെളി വെള്ളത്തിൽ കിടന്ന് നീന്തിയാണ് പ്രവർത്തകർ മുദ്രാവാക്യം വിളിച്ചത്. ഓടകളുടെ നിർമാണം ഉടൻ പൂർത്തിയാക്കണം എന്ന് ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം.

ഹൈവേ വികസനത്തിന്റെ ഭാഗമായിട്ടുള്ള ഓട നിർമാണം ഇഴഞ്ഞുനീങ്ങിയതാണ് പ്രശ്നങ്ങൾക്ക് കാരണം. മഴക്കാലത്ത് വലിയ ബുദ്ധിമുട്ടുണ്ടാക്കുന്ന പ്രശ്നം പല തവണ അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടും നടപടി ഉണ്ടായില്ല. ഇതോടെയാണ് പഞ്ചായത്തിനു മുന്നിലെ ചെളി വെള്ളത്തിൽ നീന്തി പ്രതിഷേധം അറിയിച്ചത്. പ്രശ്നം ഉടൻ പരിഹരിക്കാമെന്ന് അധികൃതർ ഉറപ്പ് നൽകി.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close