KERALANEWSTop News

ജനങ്ങളെ കാര്യങ്ങള്‍ ബോധ്യപ്പെടുത്തും; ഇന്ധനനികുതി കുറയ്ക്കേണ്ടതില്ലെന്ന നിലപാടിലുറച്ച് സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ്

തിരുവനന്തപുരം: സംസ്ഥാനം ഇന്ധനനികുതി കുറയ്ക്കേണ്ടതില്ലെന്ന നിലപാട് വ്യക്തമാക്കി സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ് . സാഹചര്യം വിശദീകരിച്ച് ജനങ്ങളെ കാര്യങ്ങള്‍ പറഞ്ഞ് ബോധ്യപ്പെടുത്താൻ ധനമന്ത്രിയെ ചുമതലപ്പെടുത്തിയിട്ടുണ്ട് എന്നും കേന്ദ്രം അധിക നികുതി പിൻവലിക്കണമെന്നും സെക്രട്ടേറിയറ്റ് ആവശ്യപ്പെട്ടു.

അതേസമയം സംസ്ഥാനങ്ങളും ഇന്ധന നികുതി കുറയ്ക്കണമെന്ന കേന്ദ്രനിര്‍ദേശം തള്ളി കേരളം. പെട്രോളിന്റെയും ഡീസലിന്റെയും എക്സൈസ് നികുതി കേന്ദ്രസർക്കാർ കുറച്ചതിനെത്തുടർന്ന് കേരളവും ആനുപാതികമായി കുറച്ചെന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ പറഞ്ഞു.

സംസ്ഥാനങ്ങൾക്ക് നികുതി കുറയ്ക്കുന്നതിന് ഒരു പരിധിയുണ്ട്. കേരളത്തിന്റെ ധനസ്ഥിതി പരിതാപകരമാണ്. കേന്ദ്രം 30 രൂപ കൂട്ടി, എന്നാൽ അതിന്റെ പങ്ക് സംസ്ഥാനങ്ങൾക്ക് നൽകിയില്ലെന്നു ധനമന്ത്രി കുറ്റപ്പെടുത്തി. കേന്ദ്രത്തിന്റെ ന്യായം പോക്കറ്റടിച്ചിട്ട് വണ്ടിക്കൂലിക്ക് പണം നൽകുന്നതു പോലെയെന്നും ബാലഗോപാൽ മാധ്യമങ്ങളോട് പറഞ്ഞു. മോദി സർക്കാർ 2014 ൽ അധികാരത്തിലെത്തുമ്പോൾ 9.48 രൂപയായിരുന്നു എക്സൈസ് നികുതി. അത് പിന്നീട് 32 രൂപ വരെ വർധിപ്പിച്ച് 10 രൂപ കുറക്കുകയാണ് ചെയ്തത്.

പെട്രോളിന്റെയും ഡീസലിന്റെയും എക്സൈസ് നികുതി കേന്ദ്രസർക്കാർ യഥാക്രമം 5 രൂപയും 10 രൂപയും വീതം കുറച്ച സാഹചര്യത്തിൽ സംസ്ഥാന സർ‌ക്കാരും നികുതി കുറയ്ക്കണമെന്ന് ആവശ്യം ഉയർന്നിരുന്നു. നികുതി കുറയ്ക്കുമെന്ന് ബാലഗോപാൽ ഇന്നലെ പറഞ്ഞിരുന്നു.

നിലവിൽ സംസ്ഥാന വാറ്റ് പെട്രോൾ വിലയിൽ 26 രൂപയ്ക്ക് മുകളിലുണ്ട്. ആനുപാതികമായ വർധനവ് ഇന്ധന വില വർധിപ്പിച്ചപ്പോഴെല്ലാം ഇതിലുണ്ടായിരുന്നു. ഇതിൽ ആനുപാതികമായ കുറവ് ഇപ്പോൾ കേന്ദ്രം വില കുറച്ചതോടെ ഉണ്ടായിട്ടുണ്ട്. എന്നാൽ ഒരു രൂപ പോലും കുറയ്ക്കില്ലെന്ന നിലപാടിലാണ് ധനമന്ത്രി.

ബിജെപി ഭരിക്കുന്ന 9 സംസ്ഥാനങ്ങളും നികുതി കുറച്ചിരുന്നു. ഉത്തർപ്രദേശ് പെട്രോളിനും ഡീസലിനും ലീറ്ററിന് 12 രൂപ വീതം കുറച്ചു. അസം, ത്രിപുര, കർണാടക, ഗോവ, ഗുജറാത്ത്, മണിപ്പുർ എന്നീ സംസ്ഥാനങ്ങൾ ലീറ്ററിന് 7 രൂപ വീതമാണ് കുറച്ചത്. ഉത്തരാഖണ്ഡ് രണ്ടു രൂപ കുറച്ചു. വാറ്റ് കുറയ്ക്കുമെന്ന് ഹിമാചൽപ്രദേശ് മുഖ്യമന്ത്രി ജയ്റാം ഠാക്കൂർ പറഞ്ഞു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close