NEWSSPORTSviral

ക്രിക്കറ്റും തീവ്രവാദവും ഒരേസമയം കളിക്കാവുന്ന ഒന്നല്ല; ഇന്ന് നടക്കാനിരിക്കുന്ന ഇന്ത്യ-പാകിസ്താന്‍ മത്സരം ദേശീയ താല്‍പര്യത്തിന് എതിര്; ബാബാ രാംദേവ്

നാഗ്പൂര്‍: ഇന്ന് നടക്കാനിരിക്കുന്ന ഇന്ത്യ-പാകിസ്താന്‍ മത്സരം ദേശീയ താല്‍പര്യത്തിന് എതിരാണെന്ന് യോഗ പരിശീലകന്‍ ബാബാ രാംദേവ്. ക്രിക്കറ്റും തീവ്രവാദവും ഒരേസമയം കളിക്കാവുന്ന ഒന്നല്ലെന്ന് അദ്ദേഹം നാഗ്പൂര്‍ വിമാനത്താവളത്തില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

നിയന്ത്രണ രേഖയില്‍ സംഘര്‍ഷാവസ്ഥ നിലനില്‍ക്കുമ്പോള്‍ പാകിസ്താനുമായി ക്രിക്കറ്റ് കളിക്കുന്നത് രാഷ്ട്രധര്‍മത്തിന് എതിരാണെന്നും അദ്ദേഹം വ്യക്തമാക്കി. വിദേശത്തെ കള്ളപ്പണം തിരികെയെത്തിയാല്‍ ഇന്ധനവില കുറയ്ക്കാനാകുമെന്ന പ്രസ്താവനയെ കുറിച്ചുള്ള ചോദ്യത്തിന് ഇന്ധനവില ക്രൂഡോയില്‍ വിലയുമായി ചേര്‍ന്നുപോകണമെന്നും നികുതിയില്‍ ഇളവ് വരുത്തണമെന്നുമാണ് താന്‍ പറഞ്ഞതെന്ന് രാംദേവ് ചൂണ്ടിക്കാട്ടി. കേന്ദ്ര സര്‍ക്കാറിന് രാജ്യത്തെ നിരവധി ക്ഷേമപ്രവര്‍ത്തനങ്ങളും സാമ്ബത്തിക വെല്ലുവിളികളും കൈകാര്യം ചെയ്യേണ്ടതുണ്ട്. ഇതുകാരണമാണ് സര്‍ക്കാറിന് ഇപ്പോള്‍ നികുതി കുറയ്ക്കാന്‍ സാധിക്കാത്തത്. എന്നാലും, ഏതെങ്കിലുമൊരു ദിവസം ഈ സ്വപ്നം യാഥാര്‍ഥ്യമാകും എന്നായിരുന്ന ബാബാ രാംദേവിന്റെ മറുപടി.

സിനിമ മേഖലയെ കുറിച്ചും പ്രതികരിച്ച രാംദേവ് ബോളിവുഡ് താരങ്ങള്‍ക്കിടയിലെ ലഹരി ഉപഭോഗം രാജ്യത്തെ യുവതലമുറക്ക് തന്നെ ഭീഷണിയാണ്. മയക്കുമരുന്ന് അടിമത്തത്തെ സിനിമകളില്‍ ഹീറോയിസമായി ചിത്രീകരിക്കുന്നതും ജനം മാതൃകയാക്കുന്ന താരങ്ങള്‍ ഇതിന്‍റെ ഭാഗമാകുന്നതും ജനങ്ങള്‍ക്ക് തെറ്റായ സന്ദേശമാണ് നല്‍കുക. സിനിമ മേഖല ഈ പ്രശ്നം ഉടനെ പരിഹരിക്കണം എന്നും പറഞ്ഞു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close