KERALANEWSTop News

കുട്ടികൾക്കെതിരായ കുറ്റകൃത്യങ്ങൾ കോവിഡ് കാലത്ത് വർധിച്ചു ; ഈ വർഷം ഒക്ടോബർ 1 വരെ റിപ്പോർട്ട് ചെയ്യപ്പെട്ടത് 2,501 പോക്‌സോ കേസുകൾ

കൊച്ചി : കോവിഡിനെ തുടർന്ന് സ്കൂളുകൾ അടച്ചതോടെ 2020 മാർച്ച് മുതൽ കുട്ടികൾ വീടുകളിലാണ്. ഈ കാലയളവിൽ കുട്ടികൾക്കെതിരായ കുറ്റകൃത്യങ്ങളുടെയെണ്ണം വർധിച്ചുവെന്ന് റിപ്പോർട്ടുകൾ. പ്രത്യേകിച്ച് കുട്ടികൾക്കെതിരായ ലൈംഗിക കുറ്റകൃത്യങ്ങളിൽ നിന്നുള്ള സംരക്ഷണ നിയമം (പോക്‌സോ) പ്രകാരം രജിസ്റ്റർ ചെയ്ത കുറ്റകൃത്യങ്ങൾ ഈ വർഷം ഏറെ ഉയർന്നു. എന്നാൽ ഈ കേസുകളിൽ ശിക്ഷ നടപടികൾ നടന്നത് കുറവാണ്.

ഈ വർഷം ഒക്‌ടോബർ 1 വരെ 3,051 കേസുകൾ സംസ്ഥാനത്തുടനീളം രജിസ്റ്റർ ചെയ്തിട്ടുണ്ട്. അതിൽ 2,501 കേസുകൾ പോക്‌സോ നിയമപ്രകാരവും 550 എണ്ണം കുട്ടികൾക്കെതിരായ മറ്റ് കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ടാണ്. കുട്ടികൾക്കെതിരായ കുറ്റകൃത്യങ്ങളുടെ 3,725 കേസുകളാണ് 2020 ൽ രജിസ്റ്റർ ചെയ്തിരുന്നത്, അതിൽ 3,044 കേസുകൾ പോക്‌സോ നിയമപ്രകാരം രജിസ്റ്റർ ചെയ്തതും 681 കേസുകൾ കുട്ടികൾക്കെതിരായ മറ്റ് കുറ്റകൃത്യങ്ങളുമായിരുന്നു. കൊച്ചി നഗരത്തിൽ 2020-ൽ 103 കേസുകളാണ് രജിസ്റ്റർ ചെയ്തതെങ്കിൽ ഈ വർഷം 112 കേസുകളാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഇതിൽ പോക്‌സോ നിയമപ്രകാരം ഈ വർഷം 85 കേസുകളും മുൻവർഷം 97 കേസുകളുമാണ് രജിസ്റ്റർ ചെയ്തത്. കുട്ടികേൾക്കെതിരെയുള്ള മറ്റ് കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട് ഈ വർഷം 27 കേസുകളും മുൻ വർഷം ആറ് കേസുകളുമായിരുന്നു റിപ്പോർട്ട് ചെയ്തിരുന്നത്.

പോക്‌സോ കേസുകളുടെ എണ്ണം വർധിക്കുന്നത് ആശങ്കാജനകമാണെന്ന് എറണാകുളം ശിശുക്ഷേമ സമിതി ചെയർപേഴ്‌സൺ ബിറ്റി കെ ജോസഫ് പറഞ്ഞു. സ്‌കൂളുകൾ അടച്ചിട്ടതാണ് വർധനവിന് പിന്നിലെ ഒരു കാരണമെന്ന് അവർ പറഞ്ഞു. “എറണാകുളത്ത് പോക്‌സോ നിയമപ്രകാരമുള്ള കുറ്റകൃത്യങ്ങളിലും കുട്ടികൾക്കെതിരായ മറ്റ് കുറ്റകൃത്യങ്ങളിലും 50 ശതമാനം വർധനവുണ്ടായതായി ഞങ്ങൾ കണക്കാക്കുന്നു. ദു:ഖകരമായ കാര്യം, ബന്ധുക്കൾ ദുരുപയോഗം ചെയ്യുന്ന കേസുകൾ ഭയാനകമാംവിധം വർദ്ധിച്ചുവരികയാണ്. ഒരു വർഷത്തിലേറെയായി സ്‌കൂളുകൾ അടച്ചിട്ടിരിക്കുന്നതിനാൽ, സംഭവത്തിന് ശേഷമുള്ള ആഘാതം മറികടക്കാൻ ഇരകൾക്ക് എളുപ്പമായിരുന്നില്ല.” അവർ പറഞ്ഞു. കുട്ടികൾ മുമ്പും ബന്ധുക്കളിൽ നിന്ന് പീഡനം നേരിട്ടിട്ടുണ്ടെന്ന് സെക്ഷ്വൽ ഹെൽത്ത് എഡ്യൂക്കേറ്റർ സ്വാതി ജഗദേശ് പറഞ്ഞു. “എന്നാൽ കേസുകൾ ഇപ്പോൾ ഏറുന്നു. അത്തരം കുറ്റകൃത്യങ്ങൾ റിപ്പോർട്ട് ചെയ്യാൻ മാതാപിതാക്കൾ ഇപ്പോൾ തയ്യാറാണ്.” അവർ പറഞ്ഞു.

ഇരകൾക്ക് യഥാസമയം നീതി ലഭിക്കുന്നുണ്ടോ എന്നതാണ് മറ്റൊരു ചോദ്യം. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ സംസ്ഥാനത്ത് 417 പോക്‌സോ കേസുകളിൽ മാത്രമാണ് പ്രതികൾക്ക് ശിക്ഷ നടപ്പിലായാൽ. 2016 മുതൽ 11,496 പോക്‌സോ കുറ്റപത്രങ്ങൾ സമർപ്പിച്ചു. നിലവിൽ സംസ്ഥാനത്ത് 10,187 കേസുകളാണ് വിചാരണ കാത്ത് കിടക്കുന്നത്. സംസ്ഥാനത്ത് കുട്ടികൾക്കെതിരായ മറ്റ് കുറ്റകൃത്യങ്ങളുടെ കാര്യത്തിലും സ്ഥിതി സമാനമാണ്. 3,902 കേസുകളിൽ കുറ്റപത്രം സമർപ്പിച്ചപ്പോൾ അതേ കാലയളവിൽ 115 കേസുകളിൽ മാത്രമാണ് ശിക്ഷ ലഭിച്ചത്.

എന്നാൽ പലപ്പോഴും നിയമത്തെ ദുരുപയോഗം ചെയ്യുന്നുണ്ടെന്ന് പോക്‌സോയുമായി ബന്ധപ്പെട്ട കേസുകളിൽ ഹാജരായ സർക്കാർ പ്രോസിക്യൂട്ടർ പറഞ്ഞു. പലപ്പോഴും ശതൃതയുടെ പേരിൽ ഇത്തരം കേസുകൾ നൽകുന്നു. സ്വത്ത് തർക്കത്തിന്റെ പേരിൽ ഒരു കുട്ടിയുടെ മാതാപിതാക്കൾ മുത്തച്ഛനെതിരെ പോക്‌സോ കേസ് രജിസ്റ്റർ ചെയ്ത സംഭവമുണ്ടെന്നും പ്രോസിക്യൂട്ടർ പറഞ്ഞു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close