Breaking NewsKERALANEWSTop News

എൽജെഡിയിൽ കലാപം രൂക്ഷമാകുന്നു; നേതൃമാറ്റം ആവശ്യപ്പെട്ട് വിമത വിഭാ​ഗം ‍ഡൽഹിയിൽ

ന്യൂഡൽഹി: എം വി ശ്രേയാംസ് കുമാറിനെതിരെ പരാതിയുമായി വിമത എൽജെഡി നേതാക്കൾ ഡൽഹിയിൽ. നേതൃത്വത്തിന് വീഴ്ച പറ്റിയെന്നും പുനരാലോചന വേണമെന്നുമാണ് വിമതരുടെ ആവശ്യം. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി എല്‍ജെഡി സംസ്ഥാന സെക്രട്ടറി ഷെയ്ഖ് പി ഹാരിസിന്‍റെ നേതൃത്യത്തിലുള്ള സംഘം ശരദ് യാദവുമായി കൂടിക്കാഴ്ച നടത്തും. നിയമസഭാ തെരഞ്ഞെടുപ്പിൽ വീഴ്‌ച പറ്റിയെന്ന് സംസ്ഥാന സെക്രട്ടറി ഷെയ്ഖ് പി ഹാരിസ് അഭിപ്രായപ്പെട്ടു. തോൽവിയുടെ കാരണം പരിശോധിക്കാൻ പോലും എം വി ശ്രേയാംസ് കുമാർ തയാറായില്ല. പാർട്ടിക്ക് അർഹതയുള്ള മന്ത്രി സ്ഥാനം ലഭിക്കാത്തതിലും വീഴ്ചയുണ്ടായെന്ന് സംസ്ഥാന സെക്രട്ടറി ഷെയ്ഖ് പി ഹാരിസ് ചൂണ്ടിക്കാട്ടി.

നിയമസഭാ തെരഞ്ഞെടുപ്പിന് പിന്നാലെയാണ് എൽജെഡിയിൽ പ്രശ്നങ്ങൾ രൂക്ഷമായത്. ജനതാദളിലെ രണ്ടു വിഭാഗങ്ങളും ലയിക്കണം എന്നായിരുന്നു നേരത്തേ തന്നെയുള്ള സിപിഎം നിർദേശം. അതു നടപ്പിൽ വരാത്തതിനാൽ രണ്ടു വിഭാഗങ്ങൾക്കും പ്രത്യേകം മന്ത്രിസ്ഥാനം നൽകില്ലെന്നു സിപിഎം തീർത്തു പറഞ്ഞു. അതോടെ രണ്ട് എംഎൽഎമാരുള്ള ജനതാദളിന്(എസ്) മന്ത്രിസഭാ പ്രാതിനിധ്യം ലഭിക്കുകയും ഒറ്റ എംഎൽഎ ഉള്ള എൽജെഡി തഴയപ്പെടുകയും ചെയ്തു.

ഘടകകക്ഷികളിൽ ബാക്കിയുള്ള എല്ലാവർക്കും ഊഴം വച്ചെങ്കിലും പ്രാതിനിധ്യം ലഭിച്ചപ്പോൾ എൽജെഡി നോമിനി കെ.പി.മോഹനനു പുറത്തുനിൽക്കേണ്ടി വരുന്നു.രണ്ടു ദൾ വിഭാഗങ്ങൾ ഉണ്ടെങ്കിൽ മൂന്നു കേരള കോൺഗ്രസ് വിഭാഗങ്ങൾ ഇല്ലേയെന്ന് എൽജെഡി ചോദിച്ചു. മൂന്നു കൂട്ടർക്കും മന്ത്രിസ്ഥാനം നൽകുന്നുമുണ്ട്. എന്നാൽ ദളിലെ ഇരു വിഭാഗങ്ങളിലുമുള്ള മൂന്ന് എംഎൽഎമാർക്കു രണ്ടു മന്ത്രി എന്നതു പ്രായോഗികമല്ല എന്നതിൽ സിപിഎം ഉറച്ചുനിന്നു. ഇതിന് പിന്നിൽ എം വി ശ്രേയാംസ് കുമാറിന്റെ താത്പര്യങ്ങളും ഉണ്ടെന്നാണ് കെ.പി.മോഹനനും സംഘവും ആരോപിക്കുന്നത്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close