KERALANEWS

കോവിഡ് വാക്‌സിൻ എടുത്തതിനു പിന്നാലെ ഗുരുതരാവസ്ഥയിൽ ; തലച്ചോറിലേക്കുള്ള രക്തയോട്ടം നിലച്ചു

പത്തനംതിട്ട : കോവിഡ് വാക്‌സിനേഷനു ശേഷം തലച്ചോറിലേക്ക് രക്തയോട്ടം നിലച്ച് യുവതി ഗുരുതരാവസ്ഥയിലായെന്നു പരാതി. പത്തനംതിട്ട നാരങ്ങാനം സ്വദേശി ദിവ്യ ആർ. നായരാണ് തിരുവല്ല പുഷ്പഗിരി മെഡിക്കൽ കോളജിൽ ചികിത്സയിൽ ഉള്ളത്. ദിവ്യയുടെ ഭർത്താവ് ജിനു ജി. കുമാർ കലക്ടർക്ക് പരാതി കൊടുത്തു. ജില്ലാ മെഡിക്കൽ ഓഫിസർക്കു തുടരന്വേഷണം നടത്താൻ പരാതി കൈമാറി.

രണ്ടാഴ്ച മുൻപാണ് ദിവ്യ വാക്‌സിൻ സ്വീകരിച്ചത്. ശേഷം തലവേദന വന്നു മറ്റു ശാരീരിക അവശതകൾ ഇല്ലായിരുന്നു. തലവേദന മാറാതിരുന്നതിനെ തുടർന്ന് കോഴ‍ഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിൽസ തേടുകയും ഇവിടെ വച്ച് മസ്തിഷ്കാഘാതമുണ്ടാവുകയും ചെയ്തു. അതിനെ തുടർന്ന് എറണാകുളത്തെ ആസ്റ്റർ മെഡിസിറ്റിയിലേക്കു മാറ്റി.

ദിവ്യയുടെ തലച്ചോറിൽ 2 തവണ സർജറി ചെയ്ത് രക്തക്കുഴലിലെ തടസ്സം മാറ്റിയിരുന്നു. എന്നാൽ വീണ്ടും രക്തസ്രാവം ഉണ്ടായി. തലച്ചോറിന്റെ പ്രവർത്തനം ഒരു ശതമാനമേയുള്ളു എന്ന് ഡോക്ടർമാർ അറിയിച്ചു. ദിവ്യ ഇപ്പോൾ തിരുവല്ല പുഷ്പഗിരി മെഡിക്കൽ കോളജിലെ തീവ്രപരിചരണ വിഭാഗത്തിലാണ്. ദിവ്യയുടെ ആരോഗ്യ വിവരങ്ങൾ ആരോഗ്യ മന്ത്രി വീണ ജോർജ് നേരിട്ട് ചോദിച്ചറിഞ്ഞു. വാക്‌സിൻ എടുത്തതിനെ തുടർന്നുള്ള ബുദ്ധിമുട്ടുകൾ ആണെന്നും ജീവൻ നിലനിർത്താൻ അടിയന്തര ഇടപെടൽ ആവശ്യമാണെന്നും ദിവ്യയുടെ കുടുംബം ആരോഗ്യവകുപ്പിനെ അറിയിച്ചു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close