KERALANEWS

നേതൃത്വത്തിനെതിരെ ഗുരുതര ആരോപണവുമായി എ.കെ നസീർ; പിന്നാലെ സസ്‌പെൻൻഡ് ചെയ്ത് ബി.ജെ.പി

തിരുവനന്തപുരം: നേതൃത്വത്തിനെതിരായ വിമർശനത്തിന് പിന്നാലെ മുൻ സംസ്ഥാന സെക്രട്ടറി എ.കെ. നസീറിനെ സസ്‌പെൻഡ് ചെയ്ത് ബി.ജെ.പി. സുൽത്താൻബത്തേരി മണ്ഡലം പ്രസിഡന്റ് കെ.ബി. മദൻലാലിനേയും സസ്‌പെൻഡ് ചെയ്തിട്ടുണ്ട്.

തെരഞ്ഞെടുപ്പിനെ പണം സമാഹരിക്കാനുള്ള മാർഗമായാണ് നേതാക്കൾ കാണുന്നതെന്നും പാലാ ബിഷപ്പിന്റെ വിവാദ പരാമർശത്തിൽ നേതൃത്വം എരിതീയിൽ എണ്ണ ഒഴിച്ചുവെന്നും എ.കെ നസീർ ആരോപിച്ചിരുന്നു.

മെഡിക്കൽ കോളേജ് കോഴയിൽ അന്വേഷണ റിപ്പോർട്ട് സമർപ്പിച്ചവരെയെല്ലാം ബി.ജെ.പി ഒഴിവാക്കുകയാണെന്നും അദ്ദേഹം പറഞ്ഞിരുന്നു. അതേസമയം സസ്‌പെൻഡ് നോട്ടീസ് തനിക്ക് ലഭിച്ചിട്ടില്ലെന്നും തന്നെ ബി.ജെ.പിയ്ക്ക് വേണ്ടെങ്കിൽ തനിക്കും പാർട്ടിയെ വേണ്ടെന്നും നസീർ പറഞ്ഞു.

തിരഞ്ഞെടുപ്പ് ഫണ്ടിൽ അഴിമതി നടത്തിയെന്ന് ആരോപണമുള്ള ആളെ പുതിയ ജില്ലാ പ്രസിഡന്റായി നിയമിച്ചതിനെച്ചൊല്ലി വയനാട് ബി.ജെ.പിയിൽ പൊട്ടിത്തെറിയുണ്ടായിരുന്നു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close