BIZINDIANEWS

കുത്തനെ ഉയർന്ന് ക്രൂഡ് ഓയിൽ വില; കഴിഞ്ഞ മൂന്നു വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന നിരക്ക്

കൊച്ചി: രാജ്യാന്തര വിപണിയിൽ ക്രൂഡ് ഓയിൽ വില കുതിച്ചുയരുന്നു. കഴിഞ്ഞ മൂന്നു വർഷത്തെ ഏറ്റവും ഉയർന്ന നിരക്കിൽ ക്രൂഡ് ഓയിൽ വില എത്തി. തുടർച്ചയായി 4 ദിവസമായി ബാരലിന് 80 ഡോളറിനു മുകളിൽ ആയിരുന്നു വില.

ക്രൂഡ് ഓയിൽ വില 82.93 ഡോളറായി ഉയർന്ന ശേഷം ഇന്നലെ 80.21 ഡോളറിലേക്കു താഴ്ന്നു. കഴിഞ്ഞ മാസം ഇത് 72 ഡോളറായിരുന്നു. രാജ്യത്ത് ഇന്ധന വില റെക്കോർഡിലെത്തി ദിനംപ്രതി വർധിച്ച് വരുന്നു.

മെട്രോ നഗരങ്ങളിൽ ഇതുവരെയുള്ളതിൽ ഏറ്റവും ഉയർന്ന വിലയാണ് ഇപ്പോൾ. ക്രൂഡ് ഓയിൽ ഉൽപാദനം കൂട്ടേണ്ടതില്ല എന്ന പെട്രോളിയം ഉൽപാദക രാജ്യങ്ങളുടെ തീരുമാനവും ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ പെട്രോളിയം ഉൽപന്നങ്ങൾക്ക് ആവശ്യം വർദ്ധിച്ചതുമാണ് ക്രൂഡ് ഓയിൽ വില ഉയരാൻ കാരണം. ഈ വർഷം ഇതുവരെ ക്രൂഡ് ഓയിൽ വിലയിൽ 50 ശതമാനത്തോളം വർധനയുണ്ടായിട്ടുണ്ട്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close