INDIANEWS

ആഢംബരക്കപ്പലിലെ മയക്കുമരുന്ന് പാര്‍ട്ടി; പ്രതിയായ സ്ത്രീ സാനിറ്ററി പാഡിനുള്ളില്‍ വച്ചാണ് മയക്കുമരുന്ന് എത്തിച്ചതെന്ന് എന്‍സിബി;


മുംബൈ: ഈ മാസം രണ്ടിന് മുംബൈ തീരത്ത് നിന്ന് മയക്കുമരുന്ന് പാര്‍ട്ടിക്കിടെ അറസ്റ്റിലായ സ്ത്രീ ഇവ എത്തിച്ചത് സാനിറ്ററി പാഡിനുള്ളില്‍ വച്ചെന്ന് നര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ. കോര്‍ഡേലിയ എന്ന ആഢംബര കപ്പലിലെ ലഹരിപ്പാര്‍ട്ടിക്കിടെ ആണ് ഇവരടക്കം പത്തൊന്‍പത് പേരെ എന്‍സിബി അറസ്റ്റ് ചെയ്തത്.

സംഭവവുമായി ബന്ധപ്പെട്ട് ചലച്ചിത്ര നിര്‍മ്മാതാവ് ഇമത്തിയാസ് ഖത്രിയെ എന്‍സിബി ഇന്ന് വിളിച്ച് വരുത്തി ചോദ്യം ചെയ്തു.

കഴിഞ്ഞ ദിവസം ഷാരൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാന്റെ ഡ്രൈവറെയും കഴിഞ്ഞ ദിവസം എന്‍സിബി ചോദ്യം ചെയ്തിരുന്നു. കഴിഞ്ഞ ദിവസം മറ്റൊരാളെയും സംഭവവുമായി ബന്ധപ്പെട്ട് എന്‍സിബി അറസ്റ്റ് ചെയ്തിരുന്നു. മുംബൈയില്‍ നിന്ന് ഗോവയിലേക്ക് പോയ കപ്പലിലാണ് ലഹരിപ്പാര്‍ട്ടി നടന്നത്.

ആര്യന്‍ഖാനടക്കം എട്ട് പേര്‍ പതിനാല് ദിവസത്തേക്ക് ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്. ആര്യന്‍ഖാന്‍ പാര്‍ട്ടിയിലേക്ക് ക്ഷണിക്കപ്പെട്ട ആള്‍ മാത്രമാണെന്നും ഇയാള്‍ക്ക് ബോര്‍ഡിംഗ് പാസോ കപ്പലില്‍ സീറ്റോ കാബിനോ ഉണ്ടായിരുന്നില്ലെന്നും അദ്ദേഹത്തിന്റെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചിരുന്നു. ആര്യന്‍ ഖാനില്‍ നിന്ന് ലഹരി വസ്തുക്കള്‍ പിടിച്ചെടുത്തിട്ടില്ലെന്നും അഭിഭാഷകന്‍ ചൂണ്ടിക്കാട്ടി. ചാറ്റുകളുടെ മാത്രം അടിസ്ഥാനത്തിലാണ് ആര്യന്‍ഖാന്റെ അറസ്റ്റെന്നും അദ്ദേഹം പറഞ്ഞു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close