INDIANEWS

ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട ന്യൂനമർദ്ദം; ആന്ധ്ര, ഒഡീഷ തീരദേശ ജില്ലകളിൽ ശക്തമായ ചുഴലിക്കാറ്റ് വീശും

ന്യൂഡൽഹി: ആന്ധ്രാപ്രദേശിന്റെ വടക്കൻ തീരദേശ ജില്ലകളിലും ഒഡീഷയുടെ തെക്കൻ ഭാഗങ്ങളിലും ശനിയാഴ്ച്ച ചുഴലിക്കാറ്റ് മുന്നറിയിപ്പ് നൽകിയിട്ടുണ്ടെന്ന് ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് (ഐഎംഡി) അറിയിച്ചു. ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം രൂപപ്പെടുകയും അടുത്ത 12 മണിക്കൂറിൽ ഇത് ചുഴലിക്കാറ്റായി മാറുമെന്നുമാണ് ഐഎംഡി പറയുന്നത്.

രണ്ട് ദിവസത്തോളം കാറ്റ് വീശും. ഒഡീഷ, ഛത്തീസ്ഗഡ്, തെലങ്കാന എന്നിവിടങ്ങളിലെ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ കനത്ത മഴയുണ്ടാകുമെന്നും ഐഎംഡി അറിയിച്ചു. വടക്കുപടിഞ്ഞാറൻ, പടിഞ്ഞാറൻ മധ്യ ബംഗാൾ ഉൾക്കടൽ, ഒഡീഷ, പശ്ചിമ ബംഗാൾ, വടക്കൻ ആന്ധ്രാ തീരങ്ങൾ എന്നിവിടങ്ങളിൽ മണിക്കൂറിൽ 55-65 കിലോമീറ്റർ വേഗതയിൽ കാറ്റ് വീശാനാണ് സാധ്യത.

അതേസമയം, അടുത്ത 24 മണിക്കൂറിൽ പടിഞ്ഞാറ്-വടക്കുപടിഞ്ഞാറ് ദിശയിലേക്ക് കാറ്റ് നീങ്ങാനും അതിനുശേഷം പടിഞ്ഞാറ്-തെക്കുപടിഞ്ഞാറ് ദിശയിലേക്ക് സഞ്ചരിക്കാനും, തെക്കൻ ഒഡീഷ-വടക്ക് ആന്ധ്രാപ്രദേശ് തീരങ്ങൾ കടന്ന് വിശാഖപട്ടണത്തിനും ഗോപാലപൂരിനുമിടയിൽ കലിംഗപട്ടണത്തിനു സമീപം ഞായറാഴ്ച വൈകുന്നേരത്തോടെ കടന്നുപോകാനും സാധ്യതയുണ്ടെന്ന് ഭുവനേശ്വർ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. മത്സ്യത്തൊഴിലാളികൾ ശനിയാഴ്ച്ചയോടെ ആഴക്കടലിൽ പോകരുതെന്നും തീരത്തേക്ക് മടങ്ങരുതെന്നും നിർദ്ദേശിച്ചിട്ടുണ്ട്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close