Breaking NewsINDIANEWSTop News

കനയ്യകുമാർ പാർട്ടിയെ ചതിച്ചു; വ്യക്തിത്വങ്ങളുടെ തണലിലല്ല പാർട്ടിയെന്നും സിപിഐ ജനറൽ സെക്രട്ടറി ഡി.രാജ

ന്യൂഡൽഹി: മുൻ ജെഎൻയു വിദ്യാർത്ഥി നേതാവും കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ അംഗവുമായ കനയ്യ കുമാറിന്റെ കോൺഗ്രസ്സ് മാറ്റത്തോട് പ്രതികരിച്ച് സിപിഐ ജനറൽ സെക്രട്ടറി ഡി.രാജ. വ്യക്തിപരമായ കാരണങ്ങളാലാണ് കനയ്യകുമാർ പാർട്ടിയിൽ നിന്ന് രാജിവെച്ചതെന്ന് അദ്ദേഹം പ്രതികരിച്ചു. കനയ്യകുമാർ പാർട്ടിയെ ചതിക്കുകയാണ് ഉണ്ടായത്. കമ്മ്യൂണിസ്റ്റ് ആശയങ്ങളെയും തത്വങ്ങളെയും കനയ്യ ചതിച്ചുവെന്നും അതിനാൽ കനയ്യ കുമാറിനെ സിപിഐ യുടെ പദവികളിൽ നിന്നും പുറത്തിക്കിയതായും ഡി രാജ പറഞ്ഞു.

ബിജെപിയുടെയും ആർഎസ്എസിന്റെയും അക്രമങ്ങളിൽ നിന്ന് കനയ്യയെ രക്ഷിച്ചത് സിപിഐ ആണ് എന്നു പറഞ്ഞ ഡി.രാജ വ്യക്തിത്വങ്ങളുടെ തണലിലല്ല പാർട്ടി എന്നും കൂട്ടിച്ചേർത്തു. അതേസമയം, കോൺ​ഗ്രസിൽ ചേരുന്നതിനായി കനയ്യകുമാർ എഐസിസി ആസ്ഥാനത്ത് നടക്കുന്ന ചടങ്ങിൽ പങ്കെടുക്കുന്നു. കനയ്യ കുമാറിനെയും ജി​ഗ്നേഷ് മെവാനിയേയും കോൺ​ഗ്രസ് നേതാവ് രാഹുൽ ​ഗാന്ധി അം​ഗത്വം നൽകി സ്വീകരിക്കും.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close