KERALANEWS

പൊലീസിനെതിരായ പ്രസ്താവന: ആനി രാജയെ ന്യായീകരിച്ച ഡി രാജയ്‌ക്കെതിരെ സി പി ഐയിൽ വിമർശനം

തിരുവനന്തപുരം: കേരള പൊലീസിൽ ആർ എസ് എസ് ഗ്രൂപ്പെന്ന സി പി ഐ ദേശീയ നിർവാഹക സമിതി അംഗം ആനി രാജയുടെ പരസ്യ വിമർശനത്തെ ന്യായീകരിച്ച സി പി ഐ ജനറൽ സെക്രട്ടറി ഡി രാജയ്ക്ക് പാർട്ടി സംസ്ഥാന എക്സിക്യൂട്ടീവിൽ വിമർശനം.


ആനിരാജയുടെ പ്രസ്താവന തെറ്റാണെന്ന് ദേശീയ എക്സിക്യൂട്ടീവ് വിലയിരുത്തിയിരുന്നു. എന്നിട്ടും ആനി രാജയെ ന്യായീകരിച്ചതിനാണ് വിമർശനം.

രാജ്യത്ത് എവിടെ പൊലീസിന്റെ ഭാഗത്ത് നിന്ന് വീഴ്ചയുണ്ടായാലും അത് വിമർശിക്കപ്പെടും. യു.പിയിലായാലും കേരളത്തിലായാലും പൊലീസിന്റെ വീഴ്ചകൾ വിമർശിക്കപ്പെടണം. അതാണ് പാർട്ടി നിലപാടെന്നും പൊലീസ് ജനങ്ങളുടെ സുഹൃത്തുക്കളായിരിക്കണമെന്നുമാണ് രാജ പറഞ്ഞത്. ആനി രാജയുടെ പരസ്യവിമർശനത്തെ തളളി സി പി ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ രംഗത്തെത്തിയിരുന്നു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close