INDIANEWSSocial MediaTrendingviral

അഞ്ച് രൂപയുടെ ചായയുടെ പേരിൽ അച്ഛനെ തല്ലി; ചോദിക്കാനെത്തിയത് മകൾ; കടക്കാരനെ വടിയെടുത്ത് പൊതിരെ തല്ലുന്ന മകളുടെ വീഡിയോ വൈറൽ ആകുന്നു

ഭോപ്പാൽ: അഞ്ച് രൂപയുടെ ചായയുടെ പേരിൽ തന്റെ പിതാവിനെ മർദ്ദിച്ച കടക്കാരനെ പൊതിരെ തല്ലി മകൾ. മദ്ധ്യപ്രദേശിൽ ശിവപുരിയിലെ ദിനാര ടൗണിലാണ് സംഭവം. തേജ് സിങ് പരിഹർ എന്നയാളെയാണ് കടക്കാരനായ ഭുര ക്രൂരമായി മർദ്ദിച്ചത്. ടൗണിന്റെ ഹൈവേയോട് ചേർന്ന് കിടക്കുന്ന ഒരു കടയിൽ നിന്നുമാണ് തേജ് സിങ് ചായ കുടിച്ചത്. ചായ കുടിച്ചതിന് ശേഷം അഞ്ച് രൂപ നൽകിയെന്നാണ് തേജ് പാൽ പറയുന്നത്.

ഫ്രീപ്രസ് ജേൺൽ ട്വിറ്ററിലൂടെയാണ് സംഭവത്തിന്റെ ദൃശ്യങ്ങൾ പങ്കുവച്ചിരിക്കുന്നത്. തേജ് സിംഗ് എന്നയാളെയാണ് ഭുര എന്ന കടയുടമ മർദ്ദിച്ചത്. ചായ കുടിച്ചതിന് ശേഷം തേജ് സിംഗ് അഞ്ച് രൂപ നൽകിയിട്ടും തന്നില്ലെന്ന് ഭുര പറഞ്ഞതോടെ ഇരുവരും തമ്മിൽ വാക്കേറ്റമുണ്ടായി. തുടർന്ന് തേജ് സിംഗിനെ ദുര മർദ്ദിക്കുകയായിരുന്നു. തേജ് സിംഗ് വീട്ടിലെത്തിയതോടെ സംഭവം അറിഞ്ഞ മകൾ ഇത് ചോദിക്കാൻ ഷോപ്പിലെത്തുകയും വടിയുമായെത്തിയ അവൾ കടയുടമയെ തിരിച്ചടിക്കുകയുയമായിരുന്നു.

ട്വിറ്ററിലെ വീഡിയോയോട് പ്രതികരിച്ചവരിൽ ഭൂരിഭാഗവും മകളെ പിന്തുണയ്ക്കുകയാണ്. അച്ഛന് വേണ്ടി ചോദിക്കാൻ ആൺ മക്കൾ വേണമെന്ന ധാരണയെ പൊളിച്ചടുക്കുകയാണെന്നെല്ലാം ചിലർ പ്രതികരിക്കുന്നുണ്ട്. പെൺകുട്ടികളായാൽ ഇങ്ങനെ വേണമെന്നാണ് മറ്റ് ചിലർ പറയുന്നത്. ആൺമക്കൾ ഇല്ലാത്തതിന് കുറ്റം പറയുന്നവർ ഈ വീഡിയോ കാണണമെന്നും പലരും പറയുന്നു.

കൂടുതൽ വാർത്തകൾക്കും തത്സമയ വീഡിയോകൾക്കും ഞങ്ങളുടെ വാട്സാപ് ​ഗ്രൂപ്പിൽ അം​ഗമാകുക..

https://chat.whatsapp.com/F9NgXAb9Ii0L9HiAsjtcHo

വീഡിയോകൾക്ക് സന്ദർശിക്കുക മീഡിയമംഗളം യൂട്യൂബ്‌

https://www.youtube.com/channel/UCrbd0IZKIPud_hB8-5nsMLA

ടെല​ഗ്രാമിൽ പിന്തുടരുന്നതിന് ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://t.me/mediamangalam

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close