INDIANEWS

അധോലോകം ഭരിക്കുന്ന ദാവൂദ് ഇബ്രാഹിമിന്റെ വീട് ഇനി സ്കൂൾ ആകും; വീട് ലേലത്തിൽ സ്വന്തമാക്കിയത് 11,20,000 രൂപയ്ക്ക്

മുംബൈ: ഇന്റർപോൾ തിരയുന്ന കുറ്റവാളിയും അധോലോക നേതാവുമായ ദാവൂദ് ഇബ്രാഹിമിന്റെ പഴയവീട് സ്കൂളാകുന്നു. ദാവൂദ് കുട്ടിക്കാലം ചെലവഴിച്ചിരുന്ന വീട് വിദ്യാലയമാക്കി മാറ്റുമെന്ന് ഉടമസ്തനായ അഭിഭാഷകനാണ് പറഞ്ഞത്. മഹാരാഷ്ട്രയിൽ രത്നഗിരി ജില്ലയിലാണ് ഈ വീട് സ്ഥിതി ചെയ്യുന്നത്. ഈ വീട്നി സനാതൻ സ്കൂൾ ആക്കി മാറ്റുന്നത്. 1980കളിൽ ദാവൂദ് ഇബ്രാഹിം താമസിച്ചിരുന്ന വീടായിരുന്നു ഇത്. പിതാവ് ഇബ്രാഹിം കസ്കറിന് മുംബൈ പോലീസിൽ ജോലി ലഭിച്ചതോടെ കുടുംബ സമേതം ഈ വീട്ടിലേക്ക് മാറുകയായിരുന്നു എന്നാണ് ലഭിക്കുന്ന വിവരം.

അഭിഭാഷകനായ അജയ് ശ്രീ വാസ്തവ ദാവൂദിന്റെ ഈ വീട് ലേലത്തിൽ സ്വന്തമാക്കുകയായിരുന്നു. ദാവൂദ് ഇബ്രാഹിം തന്റെ കുട്ടിക്കാലം ചെലവഴിച്ചിരുന്ന വീട് 11,20,000 രൂപയ്ക്കായിരുന്നു അജയ് ശ്രീ വാസ്തവ സ്വന്തമാക്കിയത്. കഴിഞ്ഞ വർഷമാണ് അഭിഭാഷകൻ വീട് സ്വന്തമാക്കിയത്.

ഇന്റർപോൾ തിരയുന്ന കുറ്റവാളി ദാവൂദ് ഇബ്രാഹിം 1993-ലെ ബോംബെ സ്‌ഫോടന കേസുൾപ്പെടെ നിരവധി കുറ്റകൃത്യങ്ങളിൽ പ്രതിയാണ്. കൊടുംകുറ്റവാളികളുടെ പട്ടികയിൽ ഇന്ത്യ ഉൾപ്പെടുത്തിയിരിക്കുന്ന ദാവൂദ് ഇപ്പോൾ പാകിസ്താനിലെ കറാച്ചിയിൽ താമസിക്കുന്നു എന്ന് ഇന്ത്യ ആരോപിക്കുന്നു. എന്നാൽ ഇന്ത്യയുടെ ആരോപണത്തെ പാകിസ്ഥാൻ നിഷേധിക്കുന്നു. 2003 ലാണ് ഇന്ത്യയും അമേരിക്കയും ചേർന്ന് ദാവൂദിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കുന്നത്. 2.5 കോടി ഡോളറാണ് ഇയാളുടെ തലയ്ക്ക് വിലയിട്ടിരിക്കുന്നത്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close