INDIANEWSTrending

വിവാഹ വാഗ്ദാനം നൽകി ലൈം​ഗിക ഉപയോ​ഗം; കേസ് ആയപ്പോൾ വീണ്ടും കല്യാണത്തിനു സന്നദ്ധത അറിയിച്ചു; പിന്നാലെ ഒരു കോടി സ്ത്രീധനം ചോദിച്ചു, യുവാവിനും കർണാടക സർക്കാരിനും എതിരെ സുപ്രീം കോടതിയുടെ ഉത്തരവ്

വിവാഹം കഴിക്കാമെന്ന ഒത്തുതീർപ്പിനെ തുടർന്ന് കാമുകന് എതിരെ ഹൈക്കോടതി റദ്ദാക്കിയ ബലാത്സംഗ കേസ് പുനസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് യുവതി സുപ്രീം കോടതിയിൽ. കേസ് റദ്ദാക്കിയതിനു പിന്നാലെ കാമുകൻ വാക്കു മാറിയെന്നും ഒരു കോടി രൂപ സ്ത്രീധനം ആവശ്യപ്പെട്ടെന്നും യുവതി ഹർജിയിൽ പറയുന്നു.

എംബിബിഎസ് വിദ്യാർഥിയായ യുവാവ് വിവാഹ വാഗ്ദാനം നൽകി തന്നെ ലൈംഗികമായി ഉപയോഗിച്ചുവെന്നാണ് കോളജിൽ ജൂനിയർ ആയിരുന്ന യുവതി പരാതിയിൽ പറയുന്നത്. സ്ത്രീധനം ആവശ്യപ്പെട്ടും മറ്റ് ഒഴിവു കിഴിവുകൾ പറഞ്ഞും വിവാഹത്തിൽ നിന്നു പിൻമാറാൻ യുവാവ് നീക്കം നടത്തിയപ്പോഴാണ് യുവതി ആദ്യം ബലാത്സംഗ പരാതി നൽകിയത്. 2017-19 കാലത്ത് വിവാഗ വാഗ്ദാനം നൽകി ബലാത്സംഗം ചെയ്‌തെന്നാണ് പരാതി.

വിവാഹത്തിന് യുവാവ് തയാറാവുകയും ഇരുവരും തമ്മിൽ ഒത്തുതീർപ്പിൽ എത്തുകയും ചെയ്തതോടെ കർണാടക ഹൈക്കോടതി എഫ്‌ഐആർ റദ്ദാക്കാൻ ഉത്തരവിടുകയായിരുന്നു. എന്നാൽ കേസ് റദ്ദാക്കിയതോടെ യുവാവ് വീ്ണ്ടും വാക്കുമാറിയെന്ന ആരോപിച്ചാണ് യുവതി സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്.

പ്രതിയും യുവതിയും തമ്മിലുള്ള ഒത്തുതീർപ്പിന്റെ അടിസ്ഥാനത്തിൽ മാത്രം ബലാത്സംഗ കേസിൽ എഫ്‌ഐആർ റദ്ദാക്കാനാവില്ലന്ന സുപ്രീം കോടതി വിധി മറികടന്നാണ് കർണാടക ഹൈക്കോടതിയുടെ നടപടിയെന്ന് യുവതി ഹർജിയിൽ പറഞ്ഞു. സമ്മർദത്തിലൂടെയാണ് കേസ് ഒത്തുതീർപ്പിൽ എത്തിച്ചത്.

കേസ് റദ്ദാക്കിയതോടെ തന്നെയും വീട്ടുകാരെയും അപഹസിക്കുന്ന വിധത്തിൽ ഇയാൾ പെരുമാറാൻ തുടങ്ങി. ഒരു കോടി രൂപ സ്ത്രീധനം നൽകിയാൽ വിവാഹം കഴിക്കാമെന്നാണ് പറയുന്നത്. വിവാഹം കഴിക്കുകയെന്ന ലക്ഷ്യം അയാൾക്ക് ഉണ്ടായിരുന്നില്ലെന്നും കേസ് റദ്ദാക്കാൻ മാത്രമാണ് അങ്ങനെയൊരു നാടകം കളിച്ചതെന്നും ഹർജിയിൽ പറയുന്നു. ഹർജി പരിഗണിച്ച സുപ്രീം കോടതി യുവാവിനും കർണാടക സർക്കാരിനും നോട്ടീസ് അയയ്ക്കാൻ ഉത്തരവിട്ടു.

Tags
Show More

Related Articles

Back to top button
Close