KERALANEWSTop News

നടപടിക്ക് മുമ്പ് വിശദീകരണം തേടാമായിരുന്നു; ഡിസിസി അധ്യക്ഷ പട്ടികയിൽ അതൃപ്തി രേഖപ്പെടുത്തി ഉമ്മൻചാണ്ടി

കോട്ടയം: പുതിയ ഡിസിസി പട്ടിക പ്രസിദ്ധീകരിച്ചതുമായി ബന്ധപ്പെട്ട് ഇതു​ഗ്രൂപ്പുകളിലും വിമർശനങ്ങൾ രൂക്ഷമാകുന്നു.വേണ്ടത്ര ചർച്ചകൾ നടക്കാതെയുള്ള പട്ടികയാണ് പുറപ്പെടുവിച്ചിരിക്കുന്നത് എന്ന വിമർശനമാണ് ഇപ്പോൾ ശക്തമായി ഉയരുന്നത്.ഇതിനെതിരെ തുറന്നടിച്ച് രം​ഗത്തെത്തിയിരിക്കുകയാണ് ഉമ്മൻചാണ്ടിയും രമേശ് ചെന്നിത്തലയും.നടപടിയ്ക്ക് മുൻപ് വിശദീകരണം ചോദിക്കണമായിരുന്നു എന്നും എല്ലാം ഹൈക്കമാൻഡിനെ അറിയിച്ച ശേഷം തന്റെ പേര് വലിച്ചിഴച്ചും എന്നും ഉമ്മൻ ചാണ്ടി അഭിപ്രായപ്പെട്ടു.

ഡിസിസി അധ്യക്ഷ പട്ടികയ്ക്ക് എതിരെ പരസ്യവിമര്‍ശനം നടത്തിയതിന് നേതാക്കളെ സസ്പെന്‍റ് ചെയ്തതിലും ഉമ്മന്‍ ചാണ്ടി അതൃപ്‍തി പ്രകടിപ്പിച്ചു. നടപടിക്ക് മുമ്പ് വിശദീകരണം തേടണമായിരുന്നു എന്നാണ് ഉമ്മന്‍ ചാണ്ടി പറഞ്ഞത്.

വി ഡി സതീശനും കെ സുധാകരനും കെ സി വേണുഗോപാലിനും എതിരെ പുതിയ പോര്‍മുഖം തുറന്നിരിക്കുകയാണ് ചെന്നിത്തലയും ഉമ്മന്‍ ചാണ്ടിയും. ഡിസിസി പുനഃസംഘടനയുമായി ബന്ധപ്പെട്ട് പാര്‍ട്ടി അച്ചടക്കം ലംഘിച്ച് ദൃശ്യമാധ്യമങ്ങളിലൂടെ പരസ്യപ്രതികരണം നടത്തിയ മുന്‍ എംഎല്‍എ കെ ശിവദാസന്‍ നായരെയും മുന്‍ കെപിസിസി ജനറല്‍ സെക്രട്ടറി കെ പി അനില്‍കുമാറിനെയും പാര്‍ട്ടിയില്‍ നിന്നും താത്കാലികമായി സസ്‌പെന്‍റ് ചെയ്തിരുന്നു. പുറത്തുവന്ന പട്ടികയിലെ 14 പേരും ​​ഗ്രൂപ്പുകാരാണ്.

ഇത് പുനപരിശോധിച്ചില്ലെങ്കിൽ കേരളത്തിലെ കോൺ​ഗ്രസിൻ‌റെ ഭാവി ഇല്ലാതാകുമെന്നായിരുന്നു അനിൽകുമാർ പറഞ്ഞത്. കെ പി അനിൽ കുമാറിന്റെ അഭിപ്രായത്തെ പിന്തുണയ്ക്കുന്ന പ്രതികരണമാണ് കെ ശിവദാസന്‍ നായരും നടത്തിയത്. കെപിസിസി പ്രസിഡന്‍റിന്‍റേയും പ്രതിപക്ഷനേതാവിന്‍റെയും നാല് വർക്കിം​ഗ് പ്രസിഡന്‍റുമാരുടെയും ഇഷ്ടക്കാരെ വെക്കുക എന്ന ഒറ്റ ഫോർമുല വച്ചുകൊണ്ട് കേരളത്തിലെ കോൺ​ഗ്രസിനെ പുനരുജ്ജീവിപ്പിക്കാൻ സാധ്യമല്ല എന്നായിരുന്നു കെ ശിവദാസൻ നായർ പറഞ്ഞത്.

തിരുവനന്തപുരം പാലോട് രവി, കൊല്ലം പി രാജേന്ദ്ര പ്രസാദ്, പത്തനംതിട്ട സതീശ് കൊച്ചുപറമ്പിൽ, ആലപ്പുഴ ബാബുപ്രസാദ്, കോട്ടയം നാട്ടകം സുരേഷ്, ഇടുക്കി പി സി മാത്യു, എറണാകുളം മുഹമ്മദ് ഷിയാസ്, തൃശൂർ ജോസ് വള്ളൂർ, പാലക്കാട് എ തങ്കപ്പൻ, കോഴിക്കോട് കെ പ്രവീൺ കുമാർ, വയനാട് എൻ ഡി അപ്പച്ചൻ, മലപ്പുറം വി എസ് ജോയ്, കണ്ണൂർ മാർട്ടിൻ ജോർജ്,കാസർകോട് പി കെ ഫൈസൽ.ഏറെ അഭ്യൂഹങ്ങൾക്കും തർക്കങ്ങൾക്കും ശേഷമാണ് ഡിസിസി പ്രസിഡന്റുമാരുടെ പട്ടിക പുറത്തുവന്നിരിക്കുന്നത്. ആലപ്പുഴയിൽ രമേശ് ചെന്നിത്തല നിർദേശിച്ച പേരാണ് അംഗീകരിച്ചിരിക്കുന്നത്. കോട്ടയത്ത് ഉമ്മൻചാണ്ടി നിർദേശിച്ച നാട്ടകം സുരേഷിനെയും ഹൈക്കമാൻഡ് അംഗീകരിക്കുകയായിരുന്നു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close