NEWSWORLD

അഫ്ഗാനിസ്ഥാനിൽ വീണ്ടും സ്ഫോടനം; സ്ഫോടനമുണ്ടായത് കാണ്ഡഹാറിലെ ഷിയ പള്ളിയിൽ; മരണം 32 ആയി

കാബൂൾ: അഫ്ഗാനിസ്ഥാനിൽ വീണ്ടും സ്ഫോടനം. കാണ്ഡഹാറിൽ ഷിയ പള്ളിയിലാണ് സ്ഫോടനമുണ്ടായത്. സ്‌ഫോടനത്തിൽ 32 പേർ കൊല്ലപ്പെടുകയും നാല്പതിലധികം പേർക്ക് പരിക്ക് പറ്റിയതുമായാണ് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചിരിക്കുന്നത്. വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് നാമസക്കാരത്തിനിടയിലാണ് ബിബി ഫാത്തിമ പള്ളിയിൽ സ്ഫോടനം നടന്നത്.

വെള്ളിയാഴ്ചത്തെ നമസ്‌കാര ചടങ്ങുകളിൽ വലിയതോതിൽ ജനങ്ങൾ പങ്കെടുത്തിരുന്നുവെന്ന് താലിബാൻ സർക്കാർ വക്താവ് പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് അന്വേഷണം പുരോഗമിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. നിലവിൽ സംഭവിച്ചിരിക്കുന്ന സ്ഫോടനത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല.

മരണസംഖ്യ ഇനിയും ഉയർന്നേക്കാം എന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. കഴിഞ്ഞ ആഴ്ച അഫ്ഗാനിലെ കുൺഡുസ് നഗരത്തിലെ സെയ്ദ് അബാദ് പള്ളിയിൽ ഉണ്ടായ സ്‌ഫോടനത്തിൽ 50 പേർ കൊല്ലപ്പെട്ടിരുന്നു. അമേരിക്കൻ സൈന്യം അഫ്ഗാൻ വിട്ടതിനു ശേഷവും താലിബാൻ അധികാരത്തിലേറിയതിനു ശേഷവുമുള്ള ഏറ്റവും വലിയ ബോംബ് ആക്രമണമായിരുന്നു ഇത്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close