KERALANEWSTrending

മൂവരും ചേർന്നുള്ള ലൈംഗീക ബന്ധത്തിനിടെ ക‍ഴുത്തു ഞെരിച്ച്‌ കൊലപ്പെടുത്തി; മൃതദേഹം കളയാനായി വഞ്ചിയിൽ കൊണ്ടു പോകുന്ന വ‍ഴി വ‍ഞ്ചി മറിഞ്ഞു; അജ്ഞാത മൃതദേഹമെന്ന നിലയിൽ നടത്തിയ പോലീസ് അന്വേഷണം ചെന്നു നിന്നത് സിനിമാകഥയേയും വെല്ലുന്ന ക്ലൈമാക്സിൽ

പോൺസൈറ്റുകളും ശരീരവില്പനയുമൊക്കെ അധികൃതർ ഇടപെട്ട് കുറച്ചെങ്കിലും മുമ്പുണ്ടായിരുന്നതിലും അധികമായി മനുഷ്യന്റെ ലൈം​ഗിക താത്പ്പര്യവും പ്രകടനവും വർധിച്ചപ കൊണ്ടിരിക്കുകയാണ് എന്നാണ് പുറത്തുവരുന്ന ഓരോ വാർത്തകളിൽ നിന്നും റിപ്പോർട്ടുകളിൽ നിന്നും വ്യക്തമാകുന്നത്.സ്ത്രീകൾ നേരിട്ടു കൊണ്ടിരുന്ന പ്രശ്നങ്ങൾ ജനിച്ചു വീഴുന്ന കുഞ്ഞുങ്ങളിലേക്കും വ്യാപിച്ചിരിക്കുകയാണ്.സ്വന്തം അച്ഛന്റെയും സഹോദരന്റേയും കൈകളിൽ പോലും സുരക്ഷിതമല്ലാത്ത നിലയിലേക്ക് പെൺകുട്ടികൾ മാറിയിരിക്കുന്നു.ഈ സാഹചര്യത്തിൽ സിനിമയെ വെല്ലുന്ന തരത്തിലുള്ള സംഭവമാണ് ക‍ഴിഞ്ഞ ദിവസം ആലപ്പു‍ഴയിൽ നടന്നത്. കാമുകനും പുതിയ കാമുകിയും ചേർന്ന് പഴയ കാമുകിയെ കൊലപ്പെടുത്തിയ വാർത്തയാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്.

മൂവരും ചേർന്നുള്ള ലൈഗീംക ബന്ധത്തിനിടെയാണ് പുതിയ കാമുകിയുടെ സഹായത്താൽ പ‍ഴയകാമുകിയെ കാമുകൻ ക‍ഴുത്തു ഞെരിച്ച്‌ കൊലപ്പെടുത്തിയത്. കൊലപാതകശേഷം മൃതദേഹം ആറ്റിൽ കളയാനായി വള്ളത്തിൽ കൊണ്ടു പോകുന്ന വ‍ഴി വള്ളം മറിയുകയും യുവതിയുടെ മൃതദേഹം അവിടെ തന്നെ ഉപേക്ഷിച്ച്‌ പ്രതികൾ മടങ്ങുകയുമായിരുന്നു.പിന്നീട് കൈനകരി പള്ളാത്തുരുത്തി അരയൻതോട് പാലത്തിന് സമീപം ആറ്റിൽ പൊങ്ങിയ നിലയിൽ കണ്ടെത്തി. പോസ്റ്റ്മോർട്ടം റിപ്പോർട്ടിലാണ് കൊലപാതകമെന്ന് സ്ഥിരീകരിച്ചത്. യുവതി ഏ‍ഴ് മാസം ഗർഭിണിയായിരുന്നുവെന്നും പൊലീസ് കണ്ടെത്തി. ഇതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് സൂചന.

പുന്നപ്ര സൗത്ത് തോട്ടുങ്കൽ വീട്ടിൽ അനീഷിൻറെ ഭാര്യ അനിതയാണ് (32) മരിച്ചത്. അനിതയുടെ കാമുകനെയും കാമുകിയും പൊലീസ് കസ്റ്റഡിയിലെടുത്തു. പ്രതികളായ നിലമ്പൂർ സ്വദേശി പ്രതിഷ്, രചന എന്നിവരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. പുതിയ കാമുകിയുടെ നിർദേശപ്രകാരമാണ് കൊലപാതകം നടത്തിയതെന്നും പ്രതികൾ മൊ‍ഴിനൽകി. കഴിഞ്ഞ 9 ന് രാത്രിയാണ് കൊലപാതകം നടന്നത്. പെൺകുട്ടിയെ കൊലപ്പെടുത്തിയ ശേഷം പിന്നീട് വഞ്ചിയിൽ കയറ്റി മൃതദേഹം പുഴയിലെറിയുകയായിരുന്നു.

ശനിയാഴ്ച രാത്രി 7 മണിയോടെ പ്രദേശവാസികളാണ് ഒരു ദിവസം പഴക്കം ചെന്ന മൃതദേഹം പുഴയിൽ കണ്ടത്. അജ്ഞാത മൃതദേഹമെന്ന നിലയിൽ പോലീസ് അന്വേഷണം നടത്തുന്നതിനിടയിലാണ് കൊലപാതകമെന്ന് തിരിച്ചറിഞ്ഞത്. കൊലപാതകം സിനിമയെ വെല്ലുന്ന രീതിയിലെന്ന് പൊലീസ് വ്യക്തമാക്കി.

സംസ്ഥാനത്ത് ഈ വർഷം അഞ്ചുമാസത്തിനിടെ 1513 ബലാത്സംഗ കേസുകൾ റിപ്പോർട്ട് ചെയ്തുവെന്ന് പൊലീസിൻറെ ക്രൈം റെക്കോർഡ് സ്റ്റാറ്റിറ്റിക്സ് കണക്കുകൾ. ഇതിൽ 627 ഇരകളും ചെറിയ പെൺകുട്ടികളാണ്. 15 കുട്ടികൾക്ക് ലൈംഗികാതിക്രമത്തിനിടെ ജീവൻ നഷ്ടമായി.
കുട്ടികളെ തട്ടിക്കൊണ്ടുപോകൽ, ലൈംഗിക ചൂഷണം, എന്നിവയുൾപ്പെടെ 1639 കേസുകളാണ് ഈ കാലയളവിൽ റിപ്പോർട്ട് ചെയ്തത്. സ്ത്രീകളോട് ലൈംഗികാതിക്രമം കാട്ടിയതിന് 1437 കേസുകളാണ് രജിസ്റ്റർ ചെയ്തത്. ഈ വർഷം ഇതുവരെ സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾക്കും മോശം പെരുമാറ്റത്തിനും മൊത്തം 5208 കേസുകളുണ്ട്.അതേസമയം ഈവർഷം ആദ്യ അഞ്ച് മാസത്തിനിടെ ഒരു സ്ത്രീധന മരണം പോലും റിപ്പോർട്ട് ചെയ്തിട്ടില്ലെന്നാണ് ഔദ്യോഗിക കണക്ക്. കഴിഞ്ഞ വർഷം സംസ്ഥാനത്താകെ ആറ് സ്ത്രീധന മരണങ്ങൾ മാത്രമ നടന്നിട്ടുള്ളുവെന്നും പൊലീസിൻറെ ക്രൈം സ്റ്റാറ്റിറ്റിക്സ് വ്യക്തമാക്കുന്നു.

2016 മുതൽ ഓരോ വർഷവും സംസ്ഥാനത്ത് സ്ത്രീകൾക്കും പെൺകുട്ടികൾക്കും എതിരെയുള്ള ലൈംഗികാതിക്രമ കേസുകൾ കൂടി വരികയാണ്. എന്നാൽ കഴിഞ്ഞ വർഷം മാത്രം കേസുകളിൽ നേരിയ കുറവുണ്ട്. കൊവിഡ് വ്യാപനം ലോക്ഡൗണുമായിരിക്കാം ഇതിന് കാരണമെന്ന് വിലയിരുത്തലുണ്ട്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close