KERALANEWSTrending

പാത്രം കഴുകുന്നതിനെച്ചൊല്ലി അമ്മായിഅമ്മയും മരുമകളും തമ്മിൽ തർക്കം; ബാത്ത്‌റൂമിലേക്ക് ഓടിക്കയറിയ ജയമോളെ തേടിയെത്തിയ മകൾ കണ്ടത് അവിശ്വസനീയ കാഴ്ച;നാടിനെ നടുക്കിയ സംഭവത്തിൽ റെയിൽവേയിൽ ട്രാക്ക് മെയ്‌ന്റെയ്‌നർ അറസ്റ്റിൽ

പത്തനാപുരത്ത് കഴുത്തിൽ ഷാൾ മുറുകി ശുചിമുറിയിൽ അവശ നിലയിൽ കണ്ടെത്തിയ യുവതി മരണം കൊലപാതകമെന്ന് പോസ്ര്റ് മോർട്ടം റിപ്പോർട്ട്. വിളക്കുടി കോട്ടവട്ടം ജംക്ഷനിൽ ജോമോൻ മത്തായിയുടെ ഭാര്യ മുപ്പത്തിരണ്ടുകാരിയായ ജയമോൾ ആണു മരിച്ചത്. സംഭവത്തിൽ ഭർത്താവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

ജയമോളുടെ പിതാവ് ക്ലീറ്റസിന്റെ മൊഴിയെത്തുടർന്നാണു ഭർത്താവ് ജോമോനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇന്നലെ ഉച്ചയ്ക്ക് 3.30നായിരുന്നു പത്തനാപുരത്തെ നടുക്കിയ സംഭവം നടക്കുന്നത്. പാത്രം കഴുകുന്നതിനെച്ചൊല്ലി അമ്മായിഅമ്മയും മരുമകളും തമ്മിലുണ്ടായ തർക്കമാണ് കൊലപാതകത്തിൽ അവസാനിച്ചത്.അമ്മായി അമ്മയുമായുള്ള തർക്കത്തിനിടയിൽ ബാത്ത്‌റൂമിലേക്ക് ഓടിക്കയറിയ മരുമകളെ റെയിൽവേയിൽ ട്രാക്ക് മെയ്‌ന്റെയ്‌നർ ആയ ഭർത്താവ് കഴുത്തിന് ഞെരിച്ച്‌ കൊന്നതാണെന്നാണ് ഇപ്പോൾ പുറത്ത് വരുന്ന റിപ്പോർട്ട്.

ഇന്നലെ ഉച്ചയ്ക്കാണ് കൊലപാതകത്തിലേക്ക് നയിച്ച സംഭവം. ജോമോൻ ഉച്ചയ്ക്കു ഭക്ഷണം കഴിക്കാൻ വീട്ടിലെത്തിയപ്പോൾ ജയമോളും ജോമോന്റെ മാതാവ് കുഞ്ഞുമോൾ മത്തായിയും തമ്മിൽ പാത്രം കഴുകി വയ്ക്കുന്നതിനെച്ചൊല്ലി വാക്കു തർക്കം നടന്നതായി പൊലീസ് പറഞ്ഞു. പിന്നീട് ജയമോൾ ശുചിമുറിയിൽ കയറി.

ഏറെ വൈകിയിട്ടും പുറത്തിറങ്ങാത്തതിനെ തുടർന്നു ജയമോളുടെ മകൾ ശുചിമുറിയുടെ കതകു തള്ളിത്തുറന്നു നോക്കുമ്പോൾ ജയമോൾ അവശ നിലയിൽ നിലത്തു കിടക്കുന്നതാണു കണ്ടത്. ഉടൻ പുനലൂരിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. ദിൽന സാറ, ഫെബിൻ മാത്യു എന്നിവരാണ് മക്കൾ.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close