KERALANEWSTop News

നടക്കാനിറങ്ങിയ ഗൃഹനാഥനെ മരിച്ചനിലയിൽ കണ്ടെത്തിയത് ആത്മഹത്യയെന്ന് പോലീസ്; ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്തു

തിരുവനന്തപുരം: നടക്കാനിറങ്ങിയ ഗൃഹനാഥനെ റബർ തോട്ടത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത് ആത്മഹത്യ എന്ന് പോലീസ്. സജീവിന്റേതെന്ന് കരുതുന്ന ആത്മഹത്യാക്കുറിപ്പ് കണ്ടെത്തിയിട്ടുണ്ട്. കഴുത്തിൽ കുരുക്കിടാൻ പ്ലാസ്റ്റിക് ടാഗ് എടുക്കുന്നതിന്റെ ദൃശ്യങ്ങൾ ലഭിച്ചു. തിരുവനന്തപുരം വെമ്പായം വെറ്റിനാട് സ്വദേശി സജീവ് (47) നെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.

ഇന്നലെ രാവിലെയായിരുന്നു സംഭവം. സജീവിന്റെ കഴുത്തിൽ വയറിംഗിന് കെട്ടാനുപയോഗിക്കുന്ന ടാഗ് മുറുക്കിയ നിലയിലായിരുന്നു. കഴുത്തിൽ കുരുക്കിട്ട് മുറുക്കിയതിന്റെ പാടുകളുണ്ട്. ഇതേതുടർന്ന് കൊലപാതകമെന്ന് ബന്ധുക്കൾ സംശയം പ്രകടിപ്പിച്ചത്. ഇതിനെ തുടർന്നാണ് നെടുമങ്ങാട് ഡി.വൈ.എസ്.പിയുടെ നേതൃത്വത്തിൽ അന്വേഷണം ആരംഭിച്ചത്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close