Breaking NewsKERALANEWSTrending

കെ. ടി ജലീലിനു വധഭീഷണി ; വാഹനാപകടത്തിലൂടെ കൊലപ്പെടുത്തുമെന്നാണ് ഭീഷണി

തിരുവനന്തപുരം : കെ.ടി. ജലീലിനെ വധിക്കുമെന്ന് ഭീഷണി ഉയർത്തി ശബ്ദസന്ദേശം. ഭീഷണിപ്പെടുത്തുന്ന ആളുടെ പേരുവിവരങ്ങൾ സഹിതം ജലീൽ പൊലീസിന് പരാതി നൽകിയിട്ടുണ്ട്.

ഹംസ എന്ന് സ്വയം പേര് പരിചയപ്പെടുത്തിയാണ് ഭീഷണി സന്ദേശം അയച്ചത്. വാട്സാപ് സന്ദേശമായാണ് ഭീഷണി എത്തിയത്. ഇരിക്കുന്ന കൊമ്പാണ് മുറിക്കുന്നതെന്ന് ഓർമ വേണം എന്ന് പറഞ്ഞു തുടങ്ങുന്ന ശബ്ദ സന്ദേശത്തിൽ വാഹനാപകടമുണ്ടാക്കി കൊലപ്പെടുത്തുമെന്നാണ് ഭീഷണിയെന്ന് ജലീൽ പൊലീസിൽ മൊഴി നൽകി.

മുഈനലി ശിഹാബ് തങ്ങൾ ഉയർത്തിയ വിവാദത്തിലടക്കം കഴിഞ്ഞ കുറെ ദിവസങ്ങളായി മുസ്ലീം ലീഗിൻറെ എതിർഭാഗത്ത് കെ.ടി. ജലീലുണ്ട്. തന്നോടുളള രാഷ്ട്രീയ ശത്രുതയുടെ ഭാഗമായാണ് വധഭീഷണി എന്ന് കെ.ടി. ജലീൽ പറയുന്നു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close