KERALANEWS

ഹോട്ടലിൽ ഇരുന്ന് ഭക്ഷണം കഴിക്കാൻ അനുമതിയില്ല ; കോവിഡ് വ്യാപനം കുറയാത്തതിനാൽ കൂടുതൽ ഇളവുകൾ നൽകേണ്ടതില്ല എന്ന് തീരുമാനം

തിരുവനന്തപുരം : ഇന്ന് ചേർന്ന കോവിഡ് അവലോകന യോഗത്തിൽ സംസ്ഥാനത്ത് കൂടുതൽ ഇളവുകൾ നൽകേണ്ടതില്ല എന്ന് തീരുമാനിച്ചു. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ കോവിഡ് വ്യാപനം കുറയാത്തിനാലാണ് ഇളവുകൾ നൽകേണ്ടതില്ല എന്ന് തീരുമാനിച്ചത്.

ഈ തീരുമാനപ്രകാരം, ഹോട്ടലുകളിൽ ഇരുന്ന് ഭക്ഷണം കഴിക്കാനും ബാറുകളിൽ ഇരുന്ന് മദ്യപിക്കാനും അനുമതി ഉണ്ടാകില്ല. ഇരുന്ന് കഴിക്കാൻ അനുമതി ആവശ്യപ്പെട്ട് ഹോട്ടലുടമകൾ സർക്കാരിനെ സമീപിച്ചിരുന്നു. ബാറുടമകളും ആളുകളെ കയറ്റുന്നതിന് ആവശ്യപ്പെട്ടിരുന്നു.

സംസ്ഥാനത്ത് സിനിമ തിയേറ്റർ തുറക്കേണ്ടന്നും തീരുമാനിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം തിയേറ്ററുകൾ ഉടനെ തുറക്കില്ല എന്ന് സിനിമ മന്ത്രി സജി ചെറിയാനും പറഞ്ഞിരുന്നു.

പ്രതിവാര രോഗവ്യാപന നിരക്ക് പത്തിന് മുകളിൽ ഉള്ള വാർഡുകളിൽ മാത്രമായിരിക്കും ഇനിമുതൽ നിയന്ത്രണം. നേരത്തെ നിയന്ത്രണം എട്ടിന് മുകളിലുള്ള വാർഡുകളിൽ ആയിരുന്നു. നവംബർ 1 മുതൽ സ്കൂളുകൾ തുറക്കുമെന്നും അറിയിച്ചിട്ടുണ്ട്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close