KERALANEWSTop News

ഗുരുവായൂരിൽ നാലമ്പല ദർശനവും പ്രസാദ ഊട്ടും ആരംഭിക്കാൻ തീരുമാനം ; പ്രവേശനം വെർച്വൽ ക്യൂവിലൂടെ

ഗുരുവായൂർ : നവംബർ 16 മുതൽ ഗുരുവായൂർ ക്ഷേത്രത്തിൽ നാലമ്പല ദർശനവും പ്രസാദ ഊട്ടും ആരംഭിക്കാൻ ദേവസ്വം ഭരണസമിതി തീരുമാനിച്ചു. കോവിഡ് നിയന്ത്രണങ്ങളിൽ സർക്കാർ ഇളവ് നൽകിയ പശ്ചാത്തലത്തിലാണ് വൃശ്ചികം ഒന്നുമുതൽ നാലമ്പലത്തിലേക്ക് ഭക്തർക്ക് പ്രവേശനം നൽകാനും പ്രസാദ ഊട്ട് ആരംഭിക്കാനും ദേവസ്വം ഭരണസമിതി തീരുമാനിച്ചത്.

കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് വെര്‍ച്വല്‍ ക്യൂ മുഖേനയാകും ക്ഷേത്രദര്‍ശനം അനുവദിക്കുക. ഇതിനായി നിലവിലുള്ള ഓണ്‍ലൈന്‍ ബുക്കിങ് അതേപടി തുടരും. മുന്‍കൂട്ടി ബുക്ക് ചെയ്ത ഭക്തര്‍ക്ക് അനുവദിച്ച സമയത്ത് നാലമ്പലത്തില്‍ പ്രവേശിക്കാം. നിയമതടസ്സമില്ലെങ്കില്‍ കുട്ടികളുടെ ചോറൂണ്, തുലാഭാരം എന്നിവയും വൃശ്ചികം ഒന്നുമുതല്‍ ആരംഭിക്കും.

നവംബര്‍ പതിനാറ് രാവിലെ അഞ്ചുമുതല്‍ പ്രസാദ ഊട്ട് ആരംഭിക്കും. ക്ഷേത്രത്തില്‍വെച്ച് നടക്കുന്ന വിവാഹങ്ങള്‍ക്ക് മണ്ഡപത്തില്‍ അനുവദിക്കുന്ന പത്തുപേര്‍ക്ക് പുറമേ, മണ്ഡപത്തിന് താഴെ പത്തുപേര്‍ക്കും നാല് ഫോട്ടോഗ്രാഫര്‍മാര്‍ക്കും കൂടി അനുമതി നല്‍കാനും തീരുമാനമായി. കോവിഡ് സാഹചര്യത്തില്‍ സര്‍ക്കാര്‍ നിര്‍ദേശ പ്രകാരം 2020 മാര്‍ച്ചിലാണ് പ്രസാദ ഊട്ട് നിര്‍ത്തിവച്ചത്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close