
പ്രായമായ സ്ത്രീകളെ കേന്ദ്രീകരിച്ച് അക്രമിച്ച് മാല പൊട്ടിക്കുന്ന കേസിലെ പ്രതി പിടിയിൽ. കിളിമാനൂർ പോലീസ് ആണ് പ്രതിയെ പിടികൂടിയത്. എറണാകുളം തൃപ്പൂണിത്തുറ സ്വദേശി സുജിത്താണ് പിടിയിലായത്.
ചാലക്കുടി മുരിങ്ങൂർ ധ്യന കേന്ദ്രത്തിൽ നിന്നാണ് അന്വേഷണ സംഘം ഇയാളെ അറസ്റ്റ് ചെയ്തത്. പിടിച്ചുപറി , വാഹനമോഷണം , പോക്സോ , കൊലപാതക ശ്രമം ഉൾപ്പെടെ നിരവധി കേസുകൾ ഇയാൾക്കെതിരെയുണ്ട്.