KERALANEWS

ഡോക്ടറെ മർദിച്ച കേസിലെ പ്രതി അറസ്റ്റിൽ ; മർദനം ഭാര്യയോട് സംസാരിച്ചതിൽ പ്രകോപിതനായി

ആലുവ: ഡ്യൂട്ടിക്കിടയിൽ ഡോക്ടറെ മർദിച്ച കേസിലെ പ്രതി അറസ്റ്റിൽ. എടത്തല കുഞ്ചാട്ടുകര പീടികപറമ്പിൽ മുഹമ്മദ് കബീറാണ് അറസ്റ്റിലായത്. പുക്കാടുപടി തഖ്‌ദീസ് ആശുപത്രിയിലെ ഡോക്ടർ ജീസൺ ജോണിയാണ് മർദനത്തിന് ഇരയായത്. സംഭവം നടന്ന് പത്തു ദിവസത്തിന് ശേഷം വെള്ളിയാഴ്ചയാണ് പ്രതി പോലീസിൽ കീഴടങ്ങിയത്. പ്രതിയെ കോടതിയിൽ ഹാജരാക്കുമെന്ന് പോലീസ് പറഞ്ഞു.

സംഭവം നടന്ന് ദിവസങ്ങൾ കഴിഞ്ഞിട്ടും പ്രതിയെ പിടികൂടാത്തതിൽ ഡോക്ടർമാരുടെ സംഘടനകളിൽ നിന്നും പ്രതിഷേധങ്ങൾ ഉണ്ടായിരുന്നു. കോവിഡ് വാക്‌സിനേഷൻ കേന്ദ്രങ്ങൾ ഉൾപ്പടെ എല്ലാം നിലക്കുന്ന സ്ഥിതി ഉണ്ടാകുമെന്നു ഐ എം എ സംസ്ഥാന പ്രസിഡണ്ട്  ഡോ. പി. ടി സഖറിയാസ് പറഞ്ഞിരുന്നു. ഈ സമയത്തായിരുന്നു പ്രതി കീഴടങ്ങിയത്.

ഓഗസ്ററ് മൂന്നിനായിരുന്നു കേസിനാസ്പദമായ സംഭവം. ഭാര്യയും ഒൻപതു വയസുള്ള കുട്ടിയുമായി ആശുപത്രിയിൽ എത്തിയ പ്രതി, അത്യാഹിത വിഭാഗത്തിന് മുന്നിൽ വെച്ചാണ് ഡോക്ടറെ ആക്രമിച്ചത്. കുട്ടിയെ പരിശോധിച്ചതിനു ശേഷം ഭാര്യയെ പരിശോധിക്കുകയായിരുന്നു ഡോക്ടറെ പിന്നിൽ നിന്നും ആക്രമിക്കുകയായിരുന്നു. സുരക്ഷാ ജീവനക്കാർ ഏറ്റിയന്ന് പ്രതിയുടെ ആക്രമണത്തിൽ നിന്നും ഡോക്ടറെ രക്ഷിച്ചത്. ഭാര്യയോട് സംസാരിച്ചതിന് പ്രോകോപിതനായായിരുന്നു അക്രമം. ഡോക്ടർക്ക് എതിരെ പ്രതിയുടെ ഭാര്യ പോലീസിൽ പരാതി നൽകിയിട്ടുണ്ട് എന്നാൽ ഇതങ് ഭർത്താവിനെ രക്ഷിക്കുവാനുള്ള ശ്രമമാണെന്നനാണ് പോലീസ് വിലയിരുത്തൽ.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close